Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം നിവിന് കുറച്ചു കുശുമ്പ് പിന്നെ; മഞ്ജിമ പറയുന്നു

manjima-nivin

ശാലിനിയും ശ്യാമിലിയും വലുതായപ്പോൾ മഞ്‍ജിമയായിരുന്നു മലയാള സിനിമയുടെ ബേബി. അമൂൽ ഗേളിനെപ്പോലെ ക്രോപ്ഡ് ഹെയറും ഫ്രോക്കുമിട്ടു വന്നു മലയാളികളെ ചിരിപ്പിച്ച, കരയിച്ച ബേബി മഞ്‍ജിമ. ഒരു വടക്കൻ സെൽഫിയിൽ നിവിൻ പോളിയുടെ നായികയായി എത്തിയിട്ടും സിനിമയിലുടനീളം ദുഃഖപുത്രിയായിരുന്നിട്ടും എന്താണെന്നറിയില്ല, ബേബി എന്ന ഓമനപ്പേരു മാറിയില്ല മഞ്‍ജിമയ്ക്ക്.

വടക്കൻ സെൽഫിയിൽ ഗൗതം മേനോന്റെ അസിസ്റ്റന്റാകണം എന്ന ആഗ്രഹവുമായി ചെന്നൈയ്ക്കു വണ്ടികയറുമ്പോഴാണ് നിവിൻ പോളി മഞ്‍ജിമയെ അടുത്തു കാണുന്നത്. പിന്നീട് ഗൗതം മേനോന്റെ സിനിമയിൽ മഞ്ജിമ നായികയായെന്നു പറയുമ്പോൾ നിവിൻ ഒറ്റ വിളിയായിരുന്നു...ഡീ...

വടക്കൻ സെൽഫിയുടെ ട്രെയ്‌ലർ കണ്ടാണ് ചിമ്പു നായകനായ ‘അച്ചം എൻപത് മടമയ്യടാ’ എന്ന ചിത്രത്തിലേക്കു ഗൗതം മേനോൻ വിളിച്ചത്. നാഗ ചൈതന്യയുടെ നായികയായി തെലുങ്കിലും ചിത്രമുണ്ട്. ചെന്നൈയിൽ സിനിമ നിറഞ്ഞോടുമ്പോൾ ബേബി ഇമേജ് മാറി ബോൾഡ് നായികയായതിന്റെ സന്തോഷമുണ്ട് മലയാളികളുടെ കുഞ്ഞുമഞ്‍ജിമയ്ക്ക്.

manjima-nivin-1

കിഡ് ഓർ ഗേൾ?

മലയാളത്തിൽ ഇപ്പോഴും കുട്ടി തന്നെ. തമിഴിലും തെലുങ്കിലും കുട്ടിയായി അഭിനയിക്കാത്തതുകൊണ്ട് അവിടെ മുതിർന്ന പെൺകുട്ടി.

ചിമ്പു കോംബോ?

അഭിനന്ദിക്കുകയും പഠിപ്പിക്കുകയും ചെയ്ത നടൻ. നല്ല കെമിസ്ട്രി.

നിവിൻ പോളി എന്ന കൂട്ടുകാരൻ?

ഏറ്റവും അടുത്ത സുഹൃത്ത്. എന്തും ഷെയർ ചെയ്യാവുന്ന ആൾ. അൽപം വണ്ണം കൂടിയാൽ ഡീ തടിച്ചീ.. വണ്ണം കുറയ്ക്കെടീ എന്ന് അപ്പോൾത്തന്നെ വിളിച്ചുപറയും. വിനീത് ശ്രീനിവാസനും അങ്ങനെ തന്നെ.

manjima-mohan-2.jpg.image.784.410

ഗൗതം മേനോന്റെ ചിത്രത്തിൽ അസിസ്റ്റന്റാകാൻ ആഗ്രഹിച്ച വടക്കൻ സെൽഫിയിലെ ഉമേഷ് വിവരമറിഞ്ഞപ്പോൾ പറഞ്ഞത്?

വാർത്ത അറിഞ്ഞതും നിവിൻ ആദ്യം വിളിച്ചു. ആദ്യം കുറച്ചു കുശുമ്പ്. പിന്നെ അഭിനന്ദനം. ഒത്തിരി സന്തോഷം. സ്നേഹം.

manjima

അച്ചം എൻപതിലെ ലീല എന്ന കഥാപാത്രം?

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ

manjima

ഇഷ്ടനടൻ?

കട്ട മോഹൻലാൽ ഫാൻ. പൃഥ്വിരാജ് അദ്ഭുതപ്പെടുത്തിയ നടൻ.

നടി?

മഞ്ജു വാരിയർ

manjima-mohan-3.jpg.image.784.410

മഞ്ജിമയുടെ കണ്ണിൽ ഏറ്റവും സുന്ദരി

ദീപിക പദുക്കോൺ.

ഗുഡ്ബൈ മലയാളം?

ഏയ് ഒരിക്കലുമില്ല. നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ പറന്നുവരും.

ഏറ്റവും കംഫർട്ടബിൾ?

കുർത്തിയിൽ. സാരി ഉടുക്കേണ്ടിവന്നാൽ പണി പാളി. സാരിയുടുത്ത് നടക്കാനറിയില്ല.

ഗൗതം മേനോൻ ആദ്യം പറഞ്ഞത്?

മഞ്ജിമാ യു ആർ ഓകെ!

ബാലതാരം നായികയായപ്പോൾ?

ഉത്തരവാദിത്തം കൂടി. കുഞ്ഞായിരുന്നപ്പോൾ അഭിനയിച്ചതു ശരിയായില്ലെങ്കിലും ആരും വഴക്കു പറയില്ലാരുന്നു..

ഇനി?

ഫുൾടൈം നടി. 

Your Rating: