Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹന്‍സിക പോലുമറിയാതെ ആ വിഡിയോ പുറത്തായി

hanskia-1

നടിമാരുടെ ഗ്ലാമർ വിഡിയോകൾ ഇന്റർനെറ്റിലൂടെ പുറത്തായി വൈറലാകാറുണ്ട്. ഇത്തവണ തെന്നിന്ത്യൻ സുന്ദരി ഹൻസികയുടെ ഒരു വിഡിയോ ആണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ചെന്നൈയിലെ റോഡരികിൽ അന്തിയുറങ്ങുന്ന ആളുകൾക്ക് വസ്ത്രം നൽകുന്ന ഹൻസികയുടെ വിഡിയോ ആണ് ഇന്റർനെറ്റിലൂടെ പുറത്തായിരിക്കുന്നത്.

Hansika helps people residing at chennai roads

ഹൻസികയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് ആരാധകരടക്കമുള്ളവർ രംഗത്തെത്തി. ഹൻസികയുടെ ഒരു ഫാൻ പേജ് വഴിയാണ് വിഡിയോ പുറത്തായത്. ഈ വിഡിയോ എങ്ങനെയാണ് ഇന്റർനെറ്റിൽ വന്നതെന്ന് അറിയില്ലെന്നും താൻ തന്നെ ഇത് കണ്ട് അത്ഭുതപ്പെട്ട് പോയെന്നും ഹൻസിക ട്വീറ്റ് ചെയ്തു.

എന്നാൽ ഹൻസികയുടെ മറുപടിയിൽ വിമർശനുമായി ചിലർ രംഗത്തെത്തി. വിഡിയോ എടുക്കുന്നത് ഹൻസിക കാണുന്നുണ്ടായിരുന്നെന്നും ഇത് സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ചെയ്തതാണെന്നുമാണ് ഇവർ പറയുന്നത്. 

Your Rating: