Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃഷയുടെ പുതിയ ടാറ്റൂ

trisha-latets-tatto

തെന്നിന്ത്യയില്‍ ടാറ്റൂ തരംഗത്തിന് തുടക്കമിട്ട താരമാണ് തൃഷ. ഇടതു മാറിടത്തിന് തൊട്ട് മുകളില്‍ ചെറുമീനിന്റെ ചിത്രമായിരുന്നു താരസുന്ദരി ആദ്യം പച്ചകുത്തിയത്. ഹോളിവുഡില്‍ ഹിറ്റായ ഫൈന്‍ഡിങ് നിമോ എന്ന അനിമേഷന്‍ മൂവിയിലെ നീമോ എന്ന ചെറുമീനിന്റെ ടാറ്റുവായിരുന്നു അത്.

trisha-tatto

പിന്നീട് അതേ സ്ഥാനത്ത് മീനിെന മാറ്റി പൂമ്പാറ്റയുടെ ടാറ്റൂ പതിപ്പിച്ചു. കൈയിൽ മറ്റൊരു ടാറ്റൂ കൂടി ഉണ്ട്. ഇപ്പോഴിതാ തൃഷ പുതിയൊരു ടാറ്റൂ കൂടി ശരീരത്തിൽ പതിപ്പിച്ചിരിക്കുന്നു. നടിയുടെ പുറത്താണ് പുതിയ പച്ചകുത്തൽ. ‌ തന്റെ ജോലിയോടുള്ള ആത്മാർഥ കാണിച്ചുകൊണ്ടാണ് പുതിയ ടാറ്റൂ എന്നാണ് താരം പറയുന്നത്. ഒരു ട്രൈപ്പോഡും ക്യാമറയുമാണ് പുതിയ ടാറ്റുവിലുള്ളത്. എന്തായാലും ചിത്രം ഇപ്പോഴെ സോഷ്യൽമീഡിയയിൽ തരംഗമായി കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.