Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകർക്ക് സുചിത്രയുടെ പിറന്നാൾ സമ്മാനം; വിഡിയോ

suchitra

മലയാളികളുടെ പ്രിയനടി സുചിത്രയ്ക്ക് ഇപ്പോഴും പ്രേക്ഷകമനസ്സുകളിൽ വലിയൊരു സ്ഥാനമുണ്ട്. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭര്‍ണചാര്‍ത്ത് എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി സുചിത്രയെ വെള്ളിത്തിരയില്‍ കണ്ടത്. പിന്നീട് അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ സോഫ്റ്റ്‌വെയര്‍ എൻജിനിയറായ മുരളീധരനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് സുചിത്ര തിരിച്ചെത്തിയില്ല.

എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ സുചിത്ര പ്രേക്ഷകരുമായി സംവദിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് സുചിത്രയുടെ പിറന്നാൾ ദിനത്തിൽ ഫെയ്സ്ബുക്ക് മുഴുവൻ ആരാധകരുടെ പിറന്നാൾ സന്ദേശം കൊണ്ട് നിറഞ്ഞത്. പ്രേക്ഷകരുടെ സ്നേഹത്തിൽ മനംനിറഞ്ഞ പ്രിയതാരം ഫെയ്സ്ബുക്ക് വിഡിയോയിലൂടെ നന്ദി പറയാൻ നേരിട്ടെത്തി.

‘നിങ്ങളെല്ലാവരോടും ഒരുവാക്ക് നന്ദി പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.ഏപ്രിൽ 17ന് പിറന്നാളിന്റെ അന്ന് ലോകമെമ്പാടുമുള്ള വിവിധ ഭാഗങ്ങളിൽ നിന്നും പിറന്നാൾ സന്ദേശങ്ങളും വിഷസും അയച്ച പ്രേക്ഷകർക്ക് നന്ദി പറയുന്നു. ഒരു മെസേജ് പോലും തിരിച്ച് അയക്കുമെന്ന പ്രതീക്ഷയില്ലാതെയാണ് ഇവരെല്ലാം എനിക്ക് മെസേജ് അയച്ചത്. എല്ലാവരുടെയും സന്ദേശം ഞാൻ കണ്ടു. എന്റെ മനസ്സിൽ തൊട്ടു.

ഒരു കലാകാരിയ്ക്ക് ഏറ്റവുമധികം സന്തോഷം നൽകുന്ന ഒന്നുകൂടിയാണിത്. പതിനഞ്ച് വർഷമായി സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ് ഞാൻ. എന്നിട്ടും എന്നെ ഓർക്കുന്നു എന്നതിൽ വളരെ സന്തോഷം. എല്ലാവർക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു.’ –സുചിത്ര പറഞ്ഞു.

1978ൽ ആരവം എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ സുചിത്ര നമ്പര്‍ 20 മദ്രാസ് മെയിലിലൂടെ മുൻനിര നായികയായി തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധിവധി സിനിമകളില്‍ അഭിനയിച്ച സുചിത്ര നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.