Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയ അല്ല മിയയാണ് മലയാളത്തിന്റെ കോടീശ്വരി !

miya-nazriya

മിയ ഇനി മലയാളത്തിന്റെ കോടീശ്വരി. പ്രതിഫലത്തിന്റെ കാര്യത്തിലല്ല കേട്ടോ ഫെയ്സ്ബുക്ക് ലൈക്സിന്റെ കാര്യത്തിലാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളെയൊക്കെ കടത്തിവെട്ടി മിയയ്ക്ക് ലഭിച്ച ഫെയ്സ്ബുക്ക് ലൈക്സ് ഒരുകോടി. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ ലഭിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നടി സജീവമായതോടെയാണ് ഫെയ്സ്ബുക്ക് ആരാധകരുടെ എണ്ണം കൂടാൻ കാരണമായത്. മലയാള നടന്മാരില്‍ മോഹന്‍ലാലിനു 43 ലക്ഷവും  മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവും ദൂല്‍ക്കര്‍ സല്‍മാന് 49 ലക്ഷവുമാണ് ഫേസ്ബുക്ക് പേജ് ലൈക്ക്. ഫേസ്ബുക്കില്‍ സജീവമായിരുന്ന മിയ തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടുകയും കൂടുതല്‍ സ്വീകര്യത നേടുകയും ചെയ്തതാണ് ഈ നേട്ടത്തിന് കാരണം.

മലയാളത്തിൽ മിയയുടെ അടുത്ത് നിന്നത് നസ്രിയ മാത്രമാണ്. 76 ലക്ഷമായിരുന്നു നസ്രിയയുടെ ഫെയ്സ്ബുക്ക് ലൈക്ക്സ്. വിവാഹത്തോടെ നസ്രിയയുടെ ആരാധകരിൽ കുറച്ച് ഇടിവു ‌വന്നിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് മിയ മലയാള സിനിമയിലേക്ക് വന്നത്. ഇപ്പോൾ തമിഴിലേയും തെലുങ്കിലേയും മിന്നും താരമാണ് മിയ.