Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഡം ഉണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് പൾസർ സുനി

dileep-pulsar-suni

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വീണ്ടും പള്‍സര്‍ സുനി. കേസില്‍ താന്‍ പറയുന്ന മാഡം കെട്ടുകഥയല്ലെന്നും സിനിമാ രംഗത്ത് നിന്നുള്ള ആളാണെന്നും സുനി വെളിപ്പെടുത്തി. പേര് ഈ പതിനാറിന് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു.

കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ സുനി വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും സുനി വെളിപ്പെടുത്തി.