Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനറൽ കൗൺസിലിൽ രാമചന്ദ്രന്‍ അംഗമായത് അപമാനകരം; കമൽ

kamal-ramaleela

ദിലീപ് ചിത്രം രാമലീല പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ അക്കാദമി ചെയർമാൻ കമൽ. അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ ആ ജനറൽ കൗൺസിലിൽ അയാളും അംഗമാണ് എന്നത് തീർത്തും അപമാനകരമാണെന്നും ഈ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കമൽ പറഞ്ഞു.

കമലിന്റെ വാക്കുകളിലേക്ക്–

നൂറ് ശതമാനവും അപലപനീയമായ ജി.പി.രാമചന്ദ്രന്റെ ആ വിധ്വംസക " പോസ്റ്റിൽ " എല്ലാ ചലച്ചിത്ര പ്രവർത്തകരെയും പോലെ എന്റെ പ്രതിഷേധവും , അമർഷവും ഞാനിവിടെ രേഖപ്പെടുത്തുന്നു. 

അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ ആ ജനറൽ കൗൺസിലിൽ അയാളും അംഗമാണ് എന്നത് തീർത്തും അപമാനകരമാണെന്ന്തന്നെ ഞാൻ കരുതുന്നു. ഈ കാര്യങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഞാൻ പെടുത്തിയിട്ടുമുണ്ട്. ജനറൽ കൗൺസിൽ അംഗമായി അയാളെ നിശ്ചയിച്ചത് ഞാനല്ല, സർക്കാരാണ്. പുറത്താക്കാനുള്ള അധികാരം എനിക്കില്ല, സർക്കാരിനാണ്. 

സർക്കാർ അത് ചെയ്യുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം. ഫെഫ്ക്കയും, ഫിലിം ചേംബറും ബഹു: മന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു.അതിൽ നടപടി ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസം. കമൽ.