Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ മഞ്ജിമ തമിഴിൽ കാജൽ അഗർവാൾ

manjima-kangana

കങ്കണ റണൗട്ട് നായികയായി എത്തിയ ക്വീൻ എന്ന ബോളിവുഡ് ചിത്രം മലയാളത്തിലെത്തുന്നു. 'ഒരു വടക്കന്‍ സെല്‍ഫി'യിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജിമ മോഹന്‍ ആകും മലയാളം റീമേയ്ക്കിൽ നായികയാകുക. സംസം' എന്നാണ് മലയാളം പതിപ്പിന്റെ പേര്.

സിനിമയുടെ തമിഴ് റീമേയ്ക്ക് ആയ പാരിസ് പാരിസിൽ കാജൽ അഗർവാൾ ആണ് നായിക. ഇനിയും പേരിട്ടിട്ടില്ലാത്ത തെലുങ്ക് പതിപ്പില്‍ തമന്ന ഭാട്ടിയയും.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത 'ക്വീന്‍' മലയാളമുള്‍പ്പെടെ നാല് ഭാഷകളില്‍ റീമേക്ക് ചെയ്യാന്‍ ആലോചനകളുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാണി മെഹ്‌റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ് ഹിന്ദി ചിത്രമായ ക്യൂന്‍ പറഞ്ഞത്.  പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.