Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ പുകഴ്ത്തി കമ്മാരസംഭവത്തിലെ പഞ്ചാബി താരം

dileep-simarjeet

ദിലീപ് ചിത്രം കമ്മാരസംഭവത്തിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സിഖ് താരം സിമർജീത് സിങ് നാഗ്ര. കമ്മാരസംഭവത്തിലെ പ്രധാനമൂന്നുകഥാപാത്രങ്ങളിൽ ഒരാളാണ് ഈ പഞ്ചാബുകാരൻ.

ദിലീപിനും തമിഴ് നടൻ സിദ്ധാർത്ഥിനുമൊപ്പമാണ് സിമർജീത് അഭിനയിക്കുക. ഒരു സിഖ്കാരനായി തന്നെ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുക സന്തോഷമുള്ള കാര്യമാണെന്ന് സിമർജീത് പറയുന്നു. മലയാളത്തിൽ ഇതാദ്യമായാണ് യഥാര്‍ത്ഥ സിഖ് താരം പ്രധാനവേഷത്തിൽ എത്തുന്നത്.

‘മലയാളത്തിൽ നിന്നും സൂപ്പർതാരത്തെ തിരഞ്ഞെടുത്ത് സർദാർ ജിയായി വേഷം കെട്ടിക്കാതെ യഥാർത്ഥ സിഖ് നടനെ അഭിനയിപ്പിച്ചതിൽ അവരോട് കടപ്പാട് ഉണ്ട്. സിനിമയിൽ ശക്തമായ വേഷമാണ് എന്റേത്. മൂന്നുകാലഘട്ടങ്ങൾ പറഞ്ഞുപോകുന്നു. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സാധിക്കില്ല. ഒരുകാര്യം പറയാം കമ്മാരസംഭവത്തിന്റേത് വളരെ വ്യത്യസ്തമാര്‍ന്ന പ്രമേയമാണ്. മലയാളത്തിലെ സഹതാരങ്ങൾ ഒരുപാട് സഹായിച്ചു. അവരുടെ ഇൻഡസ്ട്രിയിൽ നിന്നുള്ള താരത്തെപ്പോലെയാണ് എന്നെയും നോക്കിയത്’.–സിമർജീത് പറഞ്ഞു.

dileep-simarjeet-2

ദിലീപ് വളരെ എളിമയുള്ള നടനാണെന്നും സൂപ്പർതാരത്തിന്റെ യാതൊരു തലക്കനവും അദ്ദേഹത്തിനില്ലെന്നും സിമർജീത് പറയുന്നു. അവരോടൊപ്പമുള്ള 25 ദിവസം സിനിമാജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ചെന്നും സിമർജീത് പറഞ്ഞു.

dileep-simarjeet-5

നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ട് ആണ് സിനിമയുടെ സംവിധാനം. മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിർമിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇനി ഈ ഭാഗം ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക.

ദിലീപ് പല ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് , സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവർക്കൊപ്പമുള്ള കോംബിനേഷൻ സീനുകളാണ് ഇനി ചിത്രീകരിക്കാനുള്ളത്. നമിത പ്രമോദ് ആണ് നായിക.