Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

dileep

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയ ശേഷമാണ് ചോദ്യം ചെയ്യൽ. കേസിലെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. 

നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ചികിത്സയിലായിരുവെന്നായിരുന്നു മൊഴി. ചികിത്സാരേഖകളും ദിലീപ് ഹാജരാക്കിയിരുന്നു. കൂടാതെ പൊലീസ് ദിലീപിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ ഡോക്ടറുടെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. എസ്.പി സുദർശനൻ, സി.ഐ ബിജു പൗലോസ് എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.