Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനങ്ങൾ തെരുവിലിറങ്ങും സർക്കാരേ...! : ആഷിഖ് അബു

aashiq-abu

മന്ത്രി കെ.എം. മാണിക്കെതിരെ സംവിധായകൻ ആഷിക്ക് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇനി മതി സാറന്മാരേ ... തയംബിന്റെ കാലം പോയി എന്ന ഫെയ്സ് ബുക്ക് പോസ്റ്റിനു പിറകേ രാജിക്ക് ഇല്ലെന്ന നിലപാടിൽ മാണി ഉറച്ചു നിന്നതോടെ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആഹ്വാനമില്ലാതെ ജനങ്ങൾ തെരുവിലറങ്ങും സർക്കാരേ...! എന്ന പോസ്റ്റും ആഷിക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജി വച്ചില്ലെങ്കിൽ വി.എസ് സത്യാഗ്രഹത്തിന് എന്ന വാർത്തയെ ജനനായകൻ എന്നു പറഞ്ഞ് അദ്ദേഹം സ്വാഗതം ചെയ്തിട്ടുമുണ്ട്.

ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ ലഡു വിതരണം ചെയ്ത ഫോട്ടോയും ആഷിഖ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാർകോഴ വിവാദം കത്തി നിന്നപ്പോൾ മാണിയെ പരിഹസിച്ച് ആഷിഖ് ചെയ്ത പോസ്റ്റ് വൈറലായിരുന്നു. എന്റെ വക അഞ്ഞൂറ് എന്ന ഹാഷ് ടാഗിൽ നിരവധി പേർ ആഷിഖ് അബുവിനെ പിന്തുണച്ചിരുന്നു. അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണി സാറിന് കുറച്ച് കോടികൾ കൂട്ടി നമ്മൾ നാട്ടുകാര് പിരിച്ചു കൊടുക്കണം. എന്റെ വക 500 രൂപ എന്നായിരുന്നു ആ പോസ്റ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.