Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വ്യാജം: അഞ്ജലി മേനോൻ

prathap-anjali

അഞ്ജലി മേനോന്‍ തിരക്കഥ എഴുതി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം നിർത്തിവെച്ചത് ആരാധകരിൽ നിരാശ സൃഷ്ടിച്ചിരുന്നു. തിരക്കഥ മോശമാണെന്നു പറഞ്ഞ് പ്രതാപ് പോത്തന്‍ ആണ് ചിത്രത്തില്‍ നിന്നു പിന്മാറിയത്. എന്നാൽ പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച ആ സിനിമ അഞ്ജലി മേനോൻ തന്നെ സ്വന്തമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് വാർത്ത വന്നിരുന്നു.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തയിൽ യാതൊരു വാസ്തവവുമില്ലെന്ന് അഞ്ജലി മേനോൻ വ്യക്തമാക്കി. പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും താൻ തന്നെയാണ് അത് സംവിധാനം ചെയ്യുന്നതെന്നും അഞ്ജലി പറഞ്ഞു. എന്നാൽ സിനിമയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെ‍ടുത്താൻ താരം തയ്യാറായില്ല.

തനിക്ക് ഉള്‍ക്കൊള്ളാനാകാത്ത തിരക്കഥയില്‍ സിനിമ ചെയ്യാനില്ലെന്നും അതിനാലാണ് പ്രോജക്ട് ഉപേക്ഷിച്ചതെന്നുമായിരുന്നു പ്രതാപ് പോത്തന്റെ നിലപാട്. തിരക്കഥ ഇഷ്ടപ്പെട്ടില്ല. പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ‌ഉദ്ദേശിച്ചിരുന്ന രീതിയിലല്ല കഥയും ക്ലൈമാക്സും വന്നത്. അതു തിരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നായിരുന്നു പ്രതാപ് പോത്തന്റെ നിലപാട്

20 വര്‍ഷത്തിന് ശേഷം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു ഇത്. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം വരുന്ന അഞ്ജലീ മേനോൻ തിരക്കഥ എന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പെട്ടെന്നാണ് ഈ സിനിമ ഉപേക്ഷിക്കുകയാണെന്നു പ്രതാപ് പോത്തൻ വ്യക്തമാക്കിയത്. അഞ്ജലി മേനോന്റെ തിരക്കഥ മോശം ആണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമാവുകയും ചെയ്തു. ഈ വിഷയത്തിൽ അഞ്ജലി മേനോന്‍ പ്രതികരിച്ചുമില്ല.  

Your Rating: