Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിനു പിന്നാലെ 40 ലക്ഷം !

dulquer-salman

ഫേസ്ബുക്കിൽ തരംഗമായി ദുൽക്കർ സൽമാൻ. ഫേസ്ബുക്കില്‍ 40 ലക്ഷം ലൈക്കുകള്‍ നേടുന്ന മലയാള സിനിമയിലെ ആദ്യ നടനായി ദുല്‍ക്കർ മാറിയിരിക്കുന്നു‍. മറ്റ് യുവതാരങ്ങളെ അപേക്ഷിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും സജീവ സാനിധ്യമാണ് ദുല്‍ക്കര്‍. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പോസ്റ്ററുകള്‍ തുടങ്ങിയെല്ലാം ദുല്‍ക്കര്‍ പ്രേക്ഷകരുമായി പങ്കുവക്കാറുണ്ട്.

ഫേസ്ബുക്കിന് പുറമെ ഗൂഗിൾ പ്ലസ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽമീഡിയ പേജിലും ദുൽക്കർ തന്നെയാണ് മുന്നില്‍. ഗൂഗിള്‍ പ്ലസില്‍ ദുല്‍ഖറിന് 5.7 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും മൂന്നര ലക്ഷത്തിലേറെ ഫോളോവേഴ്‌സുമുണ്ട് ദുല്‍ഖറിന്.

ഫേസ്ബുക്കിൽ മോഹൻലാലും മമ്മൂട്ടിയും നിവിൻ പോളിയുമാണ് സജീവമായ മറ്റുതാരങ്ങൾ. മോഹന്‍ലാലിന് 36 ലക്ഷത്തിലേറെയും നിവിന്‍ പോളിക്ക് 34 ലക്ഷത്തിലേറെയും ലൈക്കുകളുണ്ട് ഫേസ്ബുക്കില്‍. മമ്മൂട്ടിക്ക് 31 ലക്ഷത്തിന് മുകളിൽ ഫേസ്ബുക്ക് ലൈക്സ് ഉണ്ട്.

മലയാള സിനിമാ താരങ്ങളില്‍ നസ്രിയ നസിമിനാണ് ഏറ്റവും ഫേസ്ബുക്ക് ലൈക്കുകള്‍. 72.8 ലക്ഷത്തിലേറെ ലൈക്കുകളാണ് നസ്രിയക്ക് ഇതുവരെയുള്ളത്. മിയയ്ക്ക് 57.5 ലക്ഷവും അമല പോളിന് 53 ലക്ഷത്തിലേറെയും ലൈക്സ് ഉണ്ട്.

Your Rating: