Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർജിയുമായി ഗായത്രി സുരേഷ് തമിഴിലേക്ക്

gayatri

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരിയിലൂടെ മലയാളത്തില്‍ നായികാ നിരയിലെത്തിയ ഗായത്രി സുരേഷ് തമിഴിലേക്ക്. ജി.വി പ്രകാശ് നായനാകുന്ന ഫോർ ജി എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. ശങ്കറിന്റെ സഹായിയായിരുന്ന വെങ്കട് പ്രഭാകർ ഒരുക്കുന്ന ചിത്രം ഫാന്റസി മൂവിയാണ്. സതീഷ്, സുരേഷ് മേനോൻ എന്നിവരും പ്രധാനതാരങ്ങളാണ്.

ചിത്രത്തിൽ നിഷ എന്ന ബബ്ലി ഗേൾ ആയാണ് ഗായത്രി എത്തുന്നത്. ജനുവരിയിൽ ആകും ചിത്രീകരണം ആരംഭിക്കുക. ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളാകും പ്രധാനലൊക്കേഷന്‍.

ഗായത്രിയുടെ സ്വപ്നമാണ് ഇപ്പോൾ സഫലമാകുന്നത്. നേരത്തെ തമിഴിൽ നിന്ന് നിരവധി ഓഫറുകൾ വന്നിരുന്നെങ്കിലും മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഈ സിനിമ പ്രേക്ഷകർക്കും മറക്കാനാകാത്ത ഒരു അനുഭവമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നടി പറഞ്ഞു.

നിവിൻ പോളി ചിത്രം സഖാവ്, ടൊവീനോയുടെ ഒരു മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങളിലാണ് ഗായത്രി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
 

Your Rating: