Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിഎസി ലളിത പിന്മാറുന്നു

lalitha

നിയമസഭ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി നിശ്ചയിച്ച സിനിമാ താരം കെ.പി.എ.സി. ലളിത മത്സര രംഗത്ത് നിന്ന് പിന്‍മാറുന്നു. മത്സരിക്കാനില്ലെന്ന കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതായാണ് സൂചന.

ലളിതയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ മണ്ഡലത്തിൽ കടുത്ത എതിർപ്പുകളാണുള്ളത്. സിപിഎം പ്രവർത്തകർ തന്നെ ലളിതയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഇതാണ് സാഹചര്യമെങ്കിൽ മത്സരിക്കാൻ താല്‍പര്യമില്ലെന്ന് പാർട്ടിയെ ലളിത അറിയിച്ചു കഴിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളും സിനിമാ തിരക്കുകളും കാരണം മത്സര രംഗത്തു നിന്ന് പിന്മാറുന്നുവെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും മണ്ഡലത്തിലെ എതിർപ്പു തന്നെ പ്രധാന കാരണം.

എതിര്‍പ്പുകള്‍ കാര്യമാക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. കെ.പി.എ.സി. ലളിത സ്ഥാനാര്‍ഥിയാകുന്നതില്‍ സന്തോഷമാണുള്ളതെന്നും സ്ഥാനാര്‍ഥി പട്ടികയ്ക്ക് മികവ് നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Your Rating: