Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയയെ പൊട്ടിച്ച് മിയ മിടുമിടുക്കി

miya-nazriya

ഫെയ്സ്ബുക്കിലെ താരറാണിപ്പട്ടം നസ്രിയയിൽ നിന്ന് നഷ്ടമായിരിക്കുന്നു. മലയാളത്തിലെ താരങ്ങളെ എടുത്ത് നോക്കി കഴിഞ്ഞാൽ ഫെയ്സ്ബുക്കിൽ നടിമാരാണ് ലൈക്സിൽ മുന്നിൽ. അതിൽ ഏറ്റവും കൂടുതൽ ലൈക്സ് ഉള്ള നടിയായിരുന്നു നസ്രിയ നസീം. എന്നാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് ലൈക്സുള്ള സിനിമാതാരം ഇനി നസ്രിയ അല്ല. മിയ ജോർജ് ആണ് നസ്രിയയെ പിന്തള്ളി ഫെയ്സ്ബുക്ക് ലൈക്സിൽ ഒന്നാമതെത്തിയിരിക്കുന്നത്.

7,574,554 ലൈക്സ് ആണ് ഇതുവരെ മിയയുടെ ഫെയ്സ്ബുക്ക് പേജിന് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നസ്രിയയുടെ പേജിന് 7,522,945 ലൈക്സും. വിവാഹശേഷം സിനിമാഅഭിനയത്തിൽ നിന്ന് വിട്ടുനിന്നതാകാം ലൈക്സ് കുറയാൻ കാരണമായത്. മാത്രമല്ല പണ്ടത്തെ പോലെ നസ്രിയ ഫെയ്സ്ബുക്കിൽ അത്ര സജീവവുമല്ല. നേരം എന്ന ചിത്രത്തിലൂടെയാണ് നസ്റിയ തരംഗം തുടങ്ങുന്നത്. ഈ ചിത്രത്തിലൂടെ മലയാളികളുടെ മാത്രമല്ല തമിഴ് പ്രേക്ഷകരുടെയും ഇഷ്ടതാരമായി നസ്റിയ മാറി. പിന്നീട് നയ്യാണ്ടി , രാജാ റാണി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും നസ്റിയ തിരക്കേറിയ താരമായി. 2012 ഡിസംബർ 19നാണ് നസ്രിയാ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴില്‍ കൂടി അഭിനയിച്ച് തുടങ്ങിയതോടെയാണ് മിയയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ചത്. അമരകാവിയം എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. തെലുങ്കിലും ഇതിനിടെ ചുവട് വെക്കാൻ ഒരുങ്ങുകയാണ് മിയ.

അമല പോൾ, മഞ്ജു വാരിയർ ഭാമ, റിമ എന്നിവരാണ് ഫേസ്ബുക്കിൽ ഏറ്റവുമധികം ലൈക്സുള്ള മറ്റു സുന്ദരിമാർ. ഫെയ്സ്ബുക്ക് പേജിൽ ലൈക്സിന് വേണ്ടി മത്സരിക്കുന്ന താരങ്ങൾക്കിടയിൽ ഇതൊരു സംഭവമാകുമെന്ന് തീർച്ചയാണ്. താരങ്ങൾക്ക് മാത്രമല്ല അവരുടെ ആരാധകർക്കും ഇതൊരു വാശിയുടെ പ്രശ്നമാണ്.  

Your Rating: