Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപല്ല, സത്യസായി ബാബയായി ശ്രീജിത്ത് വിജയ്

dileep-sreejith

പ്രശസ്ത തെലുങ്ക് സംവിധായകനായ കോടി രാമക‍ൃഷ്ണ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സത്യസായി ബാബയായി ദിലീപ് അഭിനയിക്കുന്നുവെന്ന് വാർത്തകള്‍ വന്നിരുന്നു. ഈ ലുക്കിലുള്ള ദിലീപിന്റെ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ദിലീപ് ഈ ചിത്രത്തിൽ നിന്നും പിന്മാറിയിരിക്കുന്നു. ഈ പ്രോജക്ട് നടക്കുന്ന സമയത്തു തന്നെ മറ്റുചില ചിത്രങ്ങളിൽ ദിലീപ് നേരത്തെ തന്നെ കരാർ ഒപ്പിട്ടിരുന്നു. ഇതേതുടർന്നാണ് അദ്ദേഹം ചിത്രത്തിൽ നിന്നും പിന്മാറിയത്.

ദിലീപിന് പകരം ചിത്രത്തിൽ സത്യസായി ബാബയായി എത്തുന്നത് യുവനടൻ ശ്രീജിത്ത് വിജയ് ആണ്. ഇങ്ങനെയൊരു വലിയ പ്രോജക്ടിൽ അവസരം ലഭിച്ചതു തന്നെ ഭാഗ്യമാണെന്നും തന്റെ കരിയർ ബ്രേക്ക് ആയിരിക്കും ഈ സിനിമയെന്നും ശ്രീജിത്ത് മനോരമ ഓൺലൈനോട് പറഞ്ഞു.

സായിബാബയുടെ 25 മുതല്‍ 85 വയസ്സ് വരെയുള്ള പ്രായമാണ് ശ്രീജിത്തിന് ചെയ്യേണ്ടി വരുക. 150 ദിവസമാണ് ചിത്രീകരണത്തിനായി മാറ്റിവച്ചിരിക്കുന്നത്. പുട്ടപര്‍ത്തി, ഹിമാലയം, കാശ്മീര്‍ തുടങ്ങിയവയാണ് പ്രധാനലൊക്കേഷന്‍. ചിത്രത്തില്‍ ശരത് ബാബുവും ജയപ്രഭയും ശ്രീജിത്തിന്റെ അച്ഛന്‍–അമ്മ വേഷങ്ങളിലെത്തുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.