Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോം ഇമ്മട്ടി വില്ലനാകുന്ന ബാക്ക് 2 ലൈഫ്

tom

മെക്സിക്കൻ അപാരത എന്ന ഹിറ്റ് ചിത്രമൊരുക്കിയ ടോം ഇമ്മട്ടി പ്രതിനായകവേഷത്തിൽ എത്തുന്ന ചിത്രമാണ് ബാക്ക് 2 ലൈഫ്. മനുഷ്യന്റെ ചൂഷണങ്ങൾക്കു വിധേയമായി തന്മയിഭാവം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പ്രത്യാക്രമണങ്ങളിൽ, മാനവരാശി തന്നെ ഇല്ലാതായികൊണ്ടിരിക്കുന്ന സന്ദർഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ‘survival of the fittest’  അഥവാ അനുയോജ്യരുടെ കുടെ അതിജീവനങ്ങളെ ആധാരമാക്കി ഒരു fiction thriller ആയാണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്. കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന സിനിമ സങ്കൽപങ്ങളിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ഫോമാറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നു അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

എൺപത് ശതമാനത്തോളം വിഎഫ്എക്സ് ഉപയോഗിച്ചിരിക്കുന്ന  സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഇരിഞ്ഞാലക്കുട സ്വദേശിയായ സിധിൽ സുബ്രഹ്മണ്യൻ ആണ്. ഷൂട്ടിങ് പൂർത്തിയാക്കിയത് മാസങ്ങളേറെയെടുത്താണ് ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾ പൂർത്തീകരിച്ചത്. പുലിമുരുകനും ബാഹുബലിയും പോലുള്ള ഗ്രാഫിക്സിനു കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് റിലീസായ ചിത്രങ്ങൾ സമീപകാലത്തു നേടിയെടുത്ത സ്വീകാര്യത അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

101 ചോദ്യങ്ങൾ എന്ന സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവായ മാസ്റ്റർ മിനോൺ ആണ് കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ 2 വ്യത്യസ്ത ഗെറ്റപ്പുകളിൽ മിനോൺ എത്തുന്നുണ്ട്. പ്രകാശ് വേലായുധൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ടീം മീഡിയയുടെ ബാനറിൽ ഇൻഫൊപ്രിസം, റാം എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്

100 കോടിയോളം മുതൽ മുടക്ക് വരുന്ന ചെങ്ങഴി നമ്പ്യാർ എന്ന ബ്രാഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകനായ സിധിൽ സുബ്രഹ്മണ്യന്റെ ആദ്യ സിനിമ സംരംഭമെന്ന നിലയ്ക്ക് ബാക്ക് 2 ലൈഫ് സിനിമ ചർച്ചകളിൽ സജീവമായിക്കൊണ്ടിരിക്കുന്നു.