Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമുഖങ്ങൾക്കൊപ്പം ഇ4 എക്സ്പിരിമെന്റിന്റെ ആദ്യചിത്രം; ‘ലില്ലി’

lilly

കഴിവുള്ളവർക്ക് അവസരം നിഷേധിക്കപ്പെടരുത്; അഭിനയിക്കാനും സംവിധാനത്തിനും തിരക്കഥയെഴുതാനുമെല്ലാം അവസരം തേടി അലയുന്നവർ ഏറെയുള്ള ചലച്ചിത്രലോകത്ത് പ്രത്യേകിച്ച്. കേരളത്തിലെ വമ്പന്‍ ബാനറായ ഇ4 എന്റർടെയ്ൻമെന്റ് മലയാള സിനിമയിലേക്ക് പുതുമുഖ താരങ്ങളെ കൈ പിടിച്ചുയർത്താനുള്ള പുത്തൻ സംരംഭവുമായി എത്തുകയാണ്. 

lilly-1

ഇ4 എക്സ്പിരിമെന്റ് എന്ന ബാനറിന്റെ പ്രധാന ലക്ഷ്യം തന്നെ പുതിയ അഭിനേതാക്കളേയും പുതുമുഖ സംവിധായകനെയും ഉൾപ്പെടുത്തി സിനിമയൊരുക്കുകയെന്നതാണ്. ഇവർക്ക് ചലച്ചിത്രമേഖലയിലെ മികച്ച ടെക്‌നീഷ്യൻസിന്റെ സഹായവും ലഭ്യമാക്കും. ഒരു കോടിയോളം രൂപ ബജറ്റുള്ള നല്ല ചിത്രങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആദ്യസിനിമയിലേക്കും ഇ4 എക്സ്പിരിമെന്റ് കടന്നു കഴിഞ്ഞു.

നവാഗത സംവിധായകന്‍ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ലില്ലി’യാണ് ഇ4 എക്സ്പിരിമെന്റിന്‍റെ ബാനറില്‍ വരുന്ന ആദ്യ ചിത്രം. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത് ഒട്ടേറെ പുതുമുഖങ്ങളാണ്. സംയുക്ത മേനോന്‍, ആര്യന്‍ മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ‘ലില്ലി’യിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

lilly-2

ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്‍റെ ക്യാമറ. എസ്ര, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുഷീന്‍ ശ്യാം ആണ് സംഗീതം. എഡിറ്റിങ്: അപ്പു ഭട്ടതിരി, മേയ്ക്കപ്പ്: RG വയനാട്, കോസ്റ്റ്യൂംസ്:സ്റ്റെഫി സേവ്യര്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍: ദുന്ദു രന്‍ജീവ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: അനൂട്ടന്‍ വര്‍ഗീസ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: ജിനു.പി.കെ, ഷൈന്‍ സി.ചന്ദ്രൻ, ലൈന്‍ പ്രൊഡക്ഷന്‍: പ്ലാന്‍ ബി ഇന്‍ഫോടൈന്‍മെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിലഹരി, വിനയന്‍, സൗണ്ട് എൻജിനീയർ: രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, കളറിസ്റ്റ്: ജെഡി

lilly-4