Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താങ്ക് യൂ വെരി മച്ച് രണ്ടാം വാരത്തിലേക്ക്

thank-you-very-much

അനന്തപുരിയിലെ നാടകാരങ്ങുകളിലൂടെ  മലയാള ചലച്ചിത്രരംഗത്ത് എത്തിച്ചേർന്ന  സംവിധായകൻ സജിൻലാലിന്റെ രണ്ടാമത്തെ ചിത്രം ‘താങ്ക് യൂ വെരി മച്ച് ’  രണ്ടാം വാരത്തിലേക്ക് കടക്കുന്നു. റിലീസ് ചെയ്ത തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ആദ്യചിത്രമായ ‘ക്രയോൺസ്’ ദേശീയ അവാർ‍ഡ് നിർണയത്തിന്റെ  അവസാന റൗണ്ട് വരെ എത്തിയതിന്റെ ആനന്ദം രണ്ടാമത്തെ ചിത്രം ഒരുക്കുന്നതിൽ കൂടുതൽ ആത്മവിശ്വാസം തന്നിരുന്നതായി സജിൻലാൽ വ്യക്തമാക്കി. ‍

ദുബായ് മീഡിയ സിറ്റിയിൽ ഫിലിം പ്രൊഡ്യൂസറും ക്രിയേറ്റീവ് ഹെഡുമായിരുന്ന വർഷങ്ങളിലായിരുന്നു സിനിമയെ കൂ‌ടുതൽ അടുത്തറിയാനും പഠിക്കാനും സജിൻലാലിനു സാധിച്ചത്. 

പുതിയ ചിത്രമായ ‘താങ്ക് യൂ വെരി മച്ച് ’ നിസ്സാരമായ കാരണങ്ങൾ കണ്ടെത്തി വീടു വിട്ടോടുന്ന കൗമാരക്കാരുടെ കഥയാണ് പറയുന്നത്. ഒപ്പം അവരെ ഹൃദയപൂർവം സ്നേഹിച്ചിരുന്നവരുടെ വ്യഥയും വെളിപ്പെടുത്തുന്നു. 

ലെന, ബാബു നമ്പൂതിരി, മുകുന്ദൻ, കലാശാല ബാബു, വി.കെ.ബൈജു, ദിനേശ് പണിക്കർ എന്നിവരോടൊപ്പം അരുൺ സിദ്ധാർഥ്, ശബരി കൃഷ്ണൻ, കല്യാണി തുടങ്ങിയ കൗമാരക്കാരും പ്രധാനവേഷങ്ങളിലെത്തുന്നു. 

ചാക്കിലേറ്റ് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ– ആർ.അജിത്  ,ഗാനരചന–പി.ഇ.ഉഷ, സംഗീതം റെ‌ജു ജോസഫ് എന്നിവർ നിർവഹിക്കുന്നു. ഛായാഗ്രഹണം –ശശി രാമകൃഷ്ണ, രാജീവ് വിജയ്, രജു അമ്പാടി എന്നീ മൂന്നു പേർ കൈകാര്യം ചെയ്യുന്നു.

‘താങ്ക് യു വെരി മച്ച് ’തിയേറ്ററുകളിലെത്തുമ്പോഴും  സീബ്രാവരകൾ ​എന്ന മൂന്നാമത്തെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി സജിൻലാൽ തിരക്കിലാണ്.