Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെല്ലെ റിലീസിനൊരുങ്ങുന്നു; ട്രെയിലർ കാണാം

melle

അമിത് ചക്കാലയ്ക്കൽ, തനുജ കാർത്തിക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രം മെല്ലെ റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Melle Malayalam Movie | Official Trailer | Binu Ulahannan | HD

ജോജു ജോർജ്, ജോയ് മാത്യു, പി. ബാലചന്ദ്രൻ, വിവേക് ഭാസ്കർ, ഹരിദാസ്, ജല്ലിക്കെട്ട് നമ്പൂതിരി, കൃഷ്ണപ്രഭ, ധനശ്രീ, മീനാക്ഷി രമേശ് ബാബു, അംബികാ മോഹൻ, ഹാരീസ് ബീഗം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ചിത്രസംയോജനം–സുനീഷ് സെബാസ്റ്റ്യൻ, കലാസംവിധാനം–ജോസഫ് നെല്ലിക്കൽ. ത്രിലോക പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി സി. ഡേവിഡ് നിർമിക്കുന്ന മെല്ലെ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അണിമ. രാജീവ് ആലുങ്കലിന്റെ വരികൾക്ക് ഡോക്ടർ ഡൊണാൾഡ് സംഗീതം പകരുന്നു.