Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെൻഡിങ്ങിൽ നമ്പർ 1: പുണ്യാളൻ ട്രെയിലർ

punyalan

രഞ്ജിത് ശങ്കർ–ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയ ട്രെയിലർ യൂട്യൂബിലൂടെയും ഫെയ്സ്ബുക്കിലൂടെയും ലക്ഷങ്ങളാണ് കണ്ടത്. 

ഇത്തവണ പുതിയൊരു പ്രോഡക്ടുമായാണ് ജോയ് എത്തുന്നത്. പുണ്യാളന്‍ വെള്ളവുമായിട്ടാണ് ജോയിയും ഗ്രീനുവുമൊക്കെ രഞ്ജിത്ത് ശങ്കറിനൊപ്പമെത്തുന്നത്.  ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടുക്ക് തന്നെ ബിസിനസ്സ് വ്യാപിക്കുകയാണ് ഇത്തവണത്തെ ശ്രമം. അമ്പാനി ജിയോ ഇറക്കിയ പോലെ തരംഗമാക്കാനാണ് ഇവരുടെ പരിശ്രമം.

ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ ധര്‍മ്മജനും ആര്യയും പക്രുവുമൊക്കെ രണ്ടാം ഭാഗത്തിലുണ്ട്. നവംബറില്‍ 17–ന് ചിത്രം തിയറ്ററുകളിലെത്തും.