ബ്രഹ്മാണ്ഡസിനിമയായ ബാഹുബലിയെപ്പറ്റി ഇന്ത്യന്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്പോള്‍ അങ്ങകലെ കാനഡയില്‍ മറ്റൊരു ചിത്രം വാര്‍ത്തകളില്‍ ഇടംനേടുന്നു. ബോളിവുഡും ഹോളിവുഡുമൊന്നുമല്ല നമ്മുടെ മോളിവുഡ് ചിത്രമാണ് കാനഡയിലെ വാര്‍ത്തകളില്‍ ഇടംനേടിയത്.
ദിലീപിനേയും മംമ്ത മോഹൻദാസിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ചിത്രീകരിക്കുന്നത് കാനഡയിലാണ്. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളാണ് കാനഡയിലെ ഒരു ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തത്. സിനിമയുടെ വിശദമായ റിപ്പോര്‍ട്ടില്‍ ദിലീപ് മംമ്ത, സുരാജ് അടക്കമുള്ളവരെ കാണിക്കുന്നുണ്ട്. കാനഡയാണ് സിനിമയുടെ പ്രധാനലൊക്കേഷന്‍.
It's not Bollywood or Hollywood — it's Mollywood.And it's come to eastern Ontario.
Posted by CBC Ottawa on Monday, 20 July 2015
ഷാഫിയുടെ മൂത്ത സഹോദരൻ റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സിനിമയിൽ റാഫി പ്രധാന വേഷം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. മുകേഷ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, അശോകൻ, ഷാജു, ലെന, വിനയപ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ബോളിവുഡ് നടൻ മകരന്ത് ദേശ്‌പാണ്ഡെയും ഈ സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ട്. രജപുത്ര രഞ്ജിത്ത് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റിൽ കേരളത്തിൽ ആരംഭിക്കും. ഛായാഗ്രാഹകൻ രവി കെ.ചന്ദ്രന്റെ മകൻ സന്താനകൃഷ്ണനാണ് കാമറ കൈകാര്യം ചെയ്യുക. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുക.
ദിലീപിനെ നായകനാക്കി ഷാഫി ഇതിന് മുന്‍പ് ഒരുക്കിയ മേരിക്കുണ്ടൊരു കുഞ്ഞാട്, കല്യാണരാമൻ എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് എന്ന ചിത്രത്തിലാണ് ഇതിന് മുന്പ് ദിലീപും മംമ്തയും ഒന്നിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.