Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോയും ചാർലിയും എത്തി

charlile-jo

ക്രിസ്മസ് റിലീസുകൾക്ക് തുടക്കം കുറിച്ച് ദുൽഖർ സൽമാൻ ചിത്രം ചാർലിയും മഞ്ജു വാരിയർ ചിത്രം ജോ ആൻഡ് ദ് ബോയിയും വ്യാഴാഴ്ച തിയറ്ററുകളിലെത്തും. ധ്യാൻ–നമിത കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന അടി കപ്യാരേ കൂട്ടമണി, ദിലീപിന്റെ 2 കൺട്രീസ് എന്നീ ചിത്രങ്ങൾ വെളളിയാഴ്ച റിലീസ് ചെയ്യും. ഉണ്ണി മുകുന്ദൻ ചിത്രം സ്റ്റൈൽ ജനുവരി ഒന്നിലേക്ക് മാറ്റി. സൂര്യയുടെ പസങ്ക 2 ക്രിസ്മസ് റിലീസ് ആണ്.

ചാർലി

ഈ വർഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ട്രെയിലറുകളും പാട്ടുകളുംകൊണ്ട് ചിത്രം ഇതിനോടകം തരംഗമായി കഴിഞ്ഞു. എബിസിഡി എന്ന ഹിറ്റിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചാർലി.

Charlie Malayalam Movie Official Trailer HD | Dulquer Salmaan | Parvathy | Martin Prakkat | Unni R

പാർവതിയാണ് നായിക. അപർണ ഗോപിനാഥ്, നെടുമുടി വേണു, സൗബിൻ, കെപിഎസി ലളിത, കൽപന എന്നിവരാണ് മറ്റുതാരങ്ങള്‍.

ജോ ആൻഡ് ദ് ബോയ്

ലിപ്സ് ആൻഡ് ദ് മങ്കിപെന്നിന്റെ വിജയത്തിനു ശേഷം അതേ ടീം ഒരുക്കുന്ന ചിത്രമാണ് ജോ ആൻഡ് ദ് ബോയി. മഞ്ജു വാര്യരും സനൂപും പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്റെ രഹസ്യസ്വഭാവം പ്രേക്ഷകരിൽ‌ ആകാംക്ഷ ഉണർത്തുന്നതാണ്. ജോ ആയി എത്തുന്നത് മഞ്ജു വാര്യർ ആണ്. ജോയും ബോയിയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. അവർ രണ്ടുപേരും അപരിചിതരാണ്. രണ്ടു വ്യക്തികൾ. രണ്ടു പേരും വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവർ. ഇവർ രണ്ടു പേരും കൂടി ഒന്നിക്കുന്നതാണ് ജോ ആൻഡ് ദ് ബോയ്.

Jo And The Boy Trailer | Manju Warrier, Master Sanoop | Official

രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം. പാട്ടുകൾ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഛായാഗ്രഹണം നീൽ. ഗുഡ് വിൽ എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ ആലിസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്.

അടി കപ്യാരേ കൂട്ടമണി

ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോൺ വർഗീസ് ഒരുക്കുന്ന ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഒരു കോളേജ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി ചിത്രമാണ് അടി കപ്യാരേ കൂട്ടമണി.

Adi Kapyare Kootamani | Official Trailer | Latest Malayalam Movies Trailer 2015

ആൺകുട്ടികളുടെ ഹോസ്റ്റലിൽ അകപ്പെട്ട് പോകുന്ന ഒരു പെൺകുട്ടിയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ് നിര്‍മാണം. മുകേഷ്, അജുര്‍ഗീസ്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2 കൺട്രീസ്

ദിലീപ്–മംമ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാഫി ഒരുക്കുന്ന ടു കൺട്രീസ് ഒരു മുഴുനീള കോമഡി ചിത്രമാണ്. 2010ല്‍ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ഷാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത് ആണ്.

Two Countries | Official Trailer HD | Dileep | Mamta Mohandas

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.