Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ലുക്കിൽ ദുൽക്കർ; കമ്മട്ടിപാടം ആദ്യ പോസ്റ്റർ

kammattipadam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപാടത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദുൽക്കറിന്റെ വേറിട്ട ഗെറ്റപ്പ് തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി എട്ടുകിലോയോളം ഭാരമാണ് ദുൽക്കർ കുറച്ചത്.

ബാഗ്ലൂര്‍ സ്വദേശി ഷോണ്‍ റോമിയാണ് കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. എണ്‍പതുകളില്‍ കൊച്ചിയില്‍ നടന്ന സംഭവമാണ് സിനിമയുടെ പ്രമേയം. സിനിമ അവസാനഘട്ട ചിത്രീകരണത്തിലാണ്. സുരാജ് വെഞ്ഞാറമൂട്, വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റുതാരങ്ങൾ.