Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാൻ വിനായകൻ

kammattipadam-vinayakan

ദുൽക്കർ സൽമാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാള്‍ട് ആൻഡ് പെപ്പർ ലുക്കിലാണ് ദുൽക്കർ എത്തുന്നത്. നാൽപത്തിമൂന്നുകാരനായ കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽക്കർ അവതരിപ്പിക്കുക.

vinayakan

വിനായകന്റെ േവറിട്ട ഗെറ്റപ്പാണ് ചിത്രത്തിലെ മറ്റൊരു പ്രധാനആകർഷണം. ഒറ്റനോട്ടത്തിൽ ആരാണെന്ന് പോലും തിരിച്ചറിയില്ല. ഗംഗൻ എന്നാണ് വിനായകന്റെ കഥാപാത്രത്തിന്റെ പേര്.

dulquer-kammattipadam-1

മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വർഷങ്ങളായി മുംബൈയിൽ ജോലി നോക്കുന്ന കൃഷ്ണന് ഒരു സുപ്രഭാതത്തിൽ നാട്ടിൽ നിന്ന് അടുത്ത ചങ്ങാതിയായ ഗംഗന്റെ വിളിവരുന്നതും തുടർന്ന് അയാൾ നാട്ടിലെത്തുന്നതുമാണ് കഥ. ഗംഗനായി വിനായകൻ എത്തുന്നു.

dulquer-kammattipadam

സൗബിൻ, വിനയ്‍ ഫോർട്ട്, ഷൈൻ ടോം ചാക്കോ, പി ബാലചന്ദ്രൻ, ഷാൻ, ജോസഫ്, അഞ്ജലി അനീഷ് തുടങ്ങിവയരാണ് പ്രധാനതാരങ്ങൾ. പ്രശസ്ത സംവിധാകനും തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രനാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും. 

Your Rating: