Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചിത്രത്തെക്കുറിച്ച് സണ്ണി ലിയോൺ പറയുന്നത്

sunny-cute

ബോളിവുഡ് താരം സണ്ണി ലിയോണെ ഒരുനോക്ക് കാണാൻ ബസിന് മുകളിലും കെട്ടിടത്തിന് മുകളില്‍ വലിഞ്ഞുകയറിവരുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് സണ്ണി ലിയോൺ എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നിലുള്ള മൊബൈൽ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയത്. സണ്ണി ലിയോണിനെ ഒരുനോക്കു കാണുന്നതിനായി ആയിരങ്ങൾ ഇവിടെ തടിച്ചു കൂടിയിരുന്നു. 

സണ്ണിയുടെ കൊച്ചിവരവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും എത്തി. രസകരമായ ചിത്രങ്ങളായിരുന്നു കൂടുതലും. അതിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് പറയുകയാണ് സണ്ണി. 

നടിയെ കാണാൻ മൊബൈൽ പരസ്യത്തിന്റെ ഫ്ലക്സ് കീറി നോക്കുന്ന ഒരു ആരാധകനെയാണ് സണ്ണിക്ക് കൂടുതൽ ഇഷ്ടമായത്. ഒരുപാട് കണ്ടുപോയ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ ചിത്രമാണെന്നും രസകരമായ അടിക്കുറിപ്പുകൾ എഴുതാനായി മനസ്സിൽ വരുന്നുണ്ടെന്നും സണ്ണി പറഞ്ഞു.