Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്താനത്തിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം; ട്രെയിലർ കാണാം

santhanam

തമിഴിലെ ഹാസ്യതാരം സന്താനം നായകനിരയിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു. മാത്രമല്ല നായകനൊപ്പമുള്ള കോമഡി വേഷങ്ങൾ കുറയ്ക്കുകയും ചെയ്തിരുന്നു. സന്താനം നായകനായി എത്തുന്ന പുതിയ ചിത്രമാണ് സെർവർ സുന്ദരം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Server Sundaram Official Trailer | Santhanam, Vaibhavi | Santhosh Narayanan | Anand Balki

വിദേശത്ത് അടക്കം ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ സന്താനം നായകനായി എത്തിയ ചിത്രങ്ങളിൽ മുതൽമുടക്കേറിയ ഒന്നാണ്. ഷെഫ് ആയാണ് സന്താനം ചിത്രത്തിൽ എത്തുന്നത്.

ആനന്ദ് ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈഭവിയാണ് നായിക. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിൽ എത്തും.