Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉസ്താദ് ഹോട്ടലിന്റെ കന്നഡ ട്രെയിലറിന് മലയാളികളുടെ ട്രോൾ; വിഡിയോ

usthad-hotel-kannada

ദുല്‍ക്കർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന്റെ കന്നഡ റീമേയ്ക്ക് ട്രെയിലർ പുറത്തിറങ്ങി. ഗൗദ്രു ഹോട്ടൽ എന്നാണ് ചിത്രത്തിന്റെ പേര്.  പൊൻ കുമരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽക്കറിന്റെ വേഷത്തിൽ രചൻ ചന്ദ്രയും തിലകന്റെ വേഷത്തിൽ പ്രകാശ് രാജും എത്തുന്നു. നായികയായി എത്തിയ നിത്യയുടെ വേഷത്തിൽ വേദികയാണ് അഭിനയിക്കുന്നത്.

Gowdru Hotel - Official Trailer | Rachan Chandra, Prakash Raj, Vedhika | Yuvan Shankar Raja

എന്നാൽ സിനിമയുടെ ട്രെയിലർ ഇറങ്ങിയതോടെ മലയാളികൾ ട്രോളുമായി എത്തി. ഈ ചിത്രം ഉസ്താദ് ഹോട്ടലിന്റെ പാരഡിയാണെന്നാണ് മലയാളികൾ പറയുന്നത്. സിനിമയുടെ യൂട്യൂബ് ലിങ്കിന് താഴെയും പരിഹാസവർഷമാണ്.

Ustad Hotel Malayalam movie trailer