Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധീരൻ; കാർത്തിയുടെ ധീരമായ ഉയർത്തെഴുന്നേൽപ്പ്

karth-theeran

കാഷ്മോരാ,കാട്രുവെളിയിടൈ എന്നീ സിനിമകൾ നടൻ കാർത്തിയുടെ താര പ്രഭാവത്തിന് വലിയ മങ്ങലേൽപ്പിച്ചിരുന്നു. ഈ സന്ദർഭത്തിൽ തന്റെ നിലനിൽപ്പിന് ഒരു ബോക്സോഫീസ് വിജയം അനിവാര്യമായിക്കെയാണ് ധീരൻ അധികാരം ഒന്ന് എന്ന സിനിമ പ്രതീക്ഷകളൊന്നുമില്ലാതെ പ്രദർശനത്തിനെത്തിയത്. 

തമിഴ്നാട്ടിലും കേരളത്തിലും തിയറ്ററുകളിൽ ആദ്യം തണുത്ത പ്രതികരണമാണ് നൽകിയത്. എന്നാൽ മാറ്റിനിയോടെ ചിത്രം മാറി. മികച്ച പ്രേക്ഷക പ്രതികരണവും അനുകൂല നിരപൂണങ്ങളും നേടി വൻ ബോക്സ്ഓഫീസ് വിജയം ഉറപ്പാക്കിയിരിക്കയാണ് ഈ ആക്ഷൻ പൊലീസ് സ്റ്റോറി സിനിമ.

തമിഴിൽ ഇതുവരെ വന്നിട്ടുളളതിൽവച്ച് വ്യത്യസ്തമായ റിയലിസ്റ്റിക്ക് പൊലീസ് സ്റ്റോറി എന്ന് പ്രശംസിയ്ക്കപ്പെടുന്ന ഈ സിനിമയുടെ സംവിധായകൻ 'ചതുരംഗ വേട്ട 'ഫെയിം എച്ച്. വിനോദാണ്. ഏതായാലും നടൻ കാർത്തിക്ക് ധീരൻ അധികാരം ഒന്ന് തന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കുമെന്നും നടന്റെ ഏറ്റവും വലിയ ഹിറ്റ്  സിനിമയുമായിരിക്കുമെന്നുമാണ്  കോടമ്പാക്കത്തെ പ്രവചനങ്ങൾ.

ശക്തമായ തിരിച്ചു വരവ് നൽകുന്ന കാർത്തിയുടെ കിരീടത്തിലെ ഒരു പൊൻതൂവലായിരിക്കും ധീരൻ അധികാരം ഒന്ന്. തെലുങ്കിൽ 'കാക്കി' എന്ന പേരിൽ റിലീസ് ചെയ്ത ചിത്രത്തിനും മികച്ച റിപ്പോർട്ട് ആണ് ലഭിക്കുന്നത്.

ഏതായാലും ധീരന്റെ വിജയം കാർത്തിക്ക്  നഷ്ടപ്പെട്ട താര പ്രഭാവം വീണ്ടെടുക്കുവാനും തമിഴ് സിനിമലെ ഒന്നാം നായകനിരയിൽ തന്റെ ചുവടുറപ്പിക്കാൻ ഉതകുമെന്നതും  തീർച്ച.