Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2വിന്റെ ക്ലൈമാക്സിന് ചെലവാക്കുന്ന തുക?

bahubali-2

ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിൽ നിർ‌ത്തിയായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം അവസാനിച്ചതും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുമ്പോൾ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി.

രണ്ടാം ഭാഗത്തിലെ ഏറ്റവും പ്രധാനരംഗമായ ക്ലൈമാക്സിന്റെ ചിത്രീകരണം ജൂൺ 13ന് ആരംഭിക്കുകയാണ്. 10 ആഴ്ചയാണ് ക്ലൈമാക്സ് ചിത്രീകരിക്കാൻ വേണ്ടിവരുക. 30 കോടി രൂപയാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി ചെലവാക്കുന്നത്.

ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് 15 കോടി രൂപയാണ് ചെലവഴിച്ചത്. ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനായി ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ പ്രത്യേകം സംവിധാനം ഒരുങ്ങിക്കഴിഞ്ഞു.  

Your Rating: