Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വത്ത് വീട്ടുജോലിക്കാരിക്ക് എഴുതിവെച്ച് നടൻ ആത്മഹത്യ ചെയ്തു

renganath

സ്വത്തുക്കൾ വീട്ടുജോലിക്കാരിക്ക് എഴുതിവെച്ചതിനുശേഷം തെലുങ്ക് നടൻ രംഗനാഥ് (60) ആത്മഹത്യ ചെയ്തു. ഫാനിൽകെട്ടിതൂങ്ങിയായിരുന്നു ആത്മഹത്യ. വിഷാദരോഗത്തെ തുടർന്നായിരുന്നു ആത്മഹത്യ. മരിക്കും മുമ്പ് ആറു വർഷം മുമ്പ് വീട്ടിൽ ജോലിക്ക് എത്തിയ മീനാക്ഷിയ്ക്ക് സ്വത്തുക്കളെല്ലാം സ്വന്തം ഇഷ്ടപ്രകാരം നൽകുകയായിരുന്നു.

രംഗനാഥിന്റെ ഭാര്യയുടെ മരണശേഷമാണ് മീനാക്ഷി വീട്ടുജോലിയ്ക്ക് എത്തുന്നത്. കഴിഞ്ഞ ഒരു മാസമായി രംഗനാഥിന്റെ സ്വഭാവത്തിൽ കാര്യമായ വ്യത്യാസം തോന്നിയിരുന്നു. എന്നുമുള്ള ടെന്നീസ് കളി ഉപേക്ഷിച്ചു, ഭക്ഷണത്തിനോട് താൽപ്പര്യം കുറഞ്ഞു, എപ്പോൾ നോക്കിയാലും ചിന്തയിലായിരുന്നു രംഗനാഥ്.

300ലധികം സിനിമകളിൽ അഭിനയിച്ച രംഗനാഥ് ഇന്ത്യൻ റയിൽവേയിലെ ഉദ്യോഗസ്ഥാൻ കൂടിയാണ്.