Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ജ്യോതി ലക്ഷ്മി അന്തരിച്ചു

jyothi-lakshmi

പ്രശസ്ത തെന്നിന്ത്യൻ നടി ജ്യോതി ലക്ഷ്മി അന്തരിച്ചു. അറുപത്തിമൂന്നു വയസായിരുന്നു. കാൻസര്‍ മൂലം ഏറെ നാള്‍ ചികിത്സയിലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച നടി മികച്ചൊരു നർത്തകി കൂടിയായിരുന്നു. മലയാളത്തിൽ മുറപ്പെണ്ണ് ആണ് ആദ്യ ചിത്രം. കുഞ്ഞാലിമരക്കാർ, ആലിബാബയും 41 കള്ളന്മാരും, തടവറ എന്നിവയാണ് മറ്റുപ്രധാനചിത്രങ്ങൾ.

പത്താം വയസിൽ പെരിയ ഇടത്തു പെണ്ണ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം. നെഗറ്റീവ് റോളുകളിലൂടെയാണ് ജ്യോതി ശ്രദ്ധനേടിയിരുന്നത്.

ജിവി പ്രകാശ് നായകനായി എത്തിയ തൃഷ ഇല്ലാന്നാ നയൻതാര എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.  

Your Rating: