Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുല്‍ക്കറിന്റെ സഹോദരി വിജയ്‌യുടെ കൺമണി

sija-vijay

ഉസ്താദ്, ഹോട്ടൽ, അന്നയും റസൂലും, എന്നു നിന്റെ മൊയ്തീൻ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് സിജ റോസ്. മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ സിജ ശ്രദ്ധനേടിക്കഴിഞ്ഞു. വിജയ് സേതുപതിയുടെ റെക്കയിൽ ശ്രദ്ധേയപ്രകടനം കാഴ്ചവച്ച താരം ഇളയദളപതിയുടെ ഭൈരവയിലും അഭിനയിച്ചിരുന്നു.

വിജയ്‌യ്ക്കൊപ്പം അഭിനയിക്കുന്നതിൽ ടെൻഷൻ ഉണ്ടായിരുന്നെന്ന് സിജ പറയുന്നു. ‘ആദ്യ ഷോട്ട് തന്നെ വലിയൊരു ഡയലോഗ് ഡെലിവറി ആയിരുന്നു. അദ്ദേഹത്തെ ശരിക്കൊന്ന് പരിചയപ്പെട്ടിട്ട് കൂടി ഇല്ല. ആ ടെൻഷനിടയിലും ഭാഗ്യം കൊണ്ട് രംഗം നന്നായി വന്നു. മാത്രമല്ല അതിന് ശേഷം വിജയ് സാർ എന്നെ അഭിനന്ദിച്ചു. എന്നെ സംബന്ധിച്ചടത്തോളം അത് വലിയൊരു ആശ്വാസമായിരുന്നു.’ സിജ പറഞ്ഞു.

‘അദ്ദേഹം അധികം സംസാരിക്കാത്ത വ്യക്തിത്വമാണ്. എന്നാൽ കാമറയ്ക്ക് മുമ്പിൽ വന്നാൽ അദ്ദേഹം ആ കഥാപാത്രമായി മാറും. അദ്ദേഹത്തിന്റെ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തും. സിജ പറഞ്ഞു.

ഭൈരവയിൽ കീര്‍ത്തി സുരേഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയായാണ് സിജ എത്തിയത്. ഇവരുടെ കുടുംബത്തെ രക്ഷിക്കാൻ വരുന്ന യുവാവ് ആയാണ് വിജയ് എത്തുന്നത്. 

Your Rating: