Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയുടെ പിൻഗാമി? ഷൂട്ടിങ് നിർത്തിവച്ച് അജിത്ത് ചെന്നൈയില്‍

thala

ആരായിരിക്കും ജയലളിതയുടെ പിന്‍ഗാമി എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ അഭ്യൂഹങ്ങൾക്കിടെ സൂപ്പർതാരം അജിത് റഷ്യയിൽ നടന്നുകൊണ്ടിരുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ച് ചെന്നൈയിലെത്തി. ഭാര്യ ശാലിനിക്കൊപ്പമാണ് ജയലളിതയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ചെന്നൈയിൽ എത്തിയത്.

നിലവിലെ തമിഴ്നാട് മുഖ്യമന്ത്രി പനീർശെൽവത്തെയും അജിത്ത് കാണും. അജിത്തിന്റെ ഈ പെട്ടന്നുള്ള വരവ് അഭ്യൂഹങ്ങൾ വർധിപ്പിക്കുകയാണ്. സിനിമയിൽ ജയലളിത അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ചുരുക്കം നില നടന്മാരിൽ ഒരാളാണ് അജിത്ത്.

പാര്‍ട്ടിയിലെ ഏകാധിപതിയെ പോലെ ആയിരുന്ന ജയലളിതയ്ക്ക് താഴെ പറയത്തക്ക രണ്ടാം നിര നേതാക്കള്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. അജിത്ത് ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുത്തേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെ ജയലളിത വഹിച്ച മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്ന് അഭിപ്രായം പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നു. അജിത്ത് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് തമിഴ് മാധ്യമങ്ങളും ചില ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജയലളിത തന്റെ വില്‍പത്രത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങൾ. സിനിമാ മേഖലയില്‍ നിന്നുളള വ്യക്തി തന്നെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തണമെന്ന് പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ഒരുവേള സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പേര് പോലും ഉയര്‍ന്നു വന്നിരുന്നു. രാഷ്ട്രീയ നേതാവും തമിഴ്താരവുമായ വിജയ്കാന്തിന്റെ പേരും ഇടയ്ക്ക് ഉയർന്നിരുന്നു.