അതിമനോഹരമായ സംഗീത വിഡിയോയുമായി ഗായിക ഗായത്രി അശോകൻ. ഗസൽ സംഗീതമാണിത്. ഉസ്താദ് സിറാജ് ഖാൻ ഈണമിട്ട ഗസൽ സംഗീതമാണിത്. ഗസൽ ഗേസ് എന്നാണ് ആൽബത്തിന്റെ പേര്. ഭർത്താവും പ്രശസ്ത സംഗീതജ്ഞനുമായ പുർബായൻ ചാറ്റർജിയാണ് പാട്ടിന് സിത്താർ വായിച്ചതും. ഗായത്രി പാടുകയും പുർബായൻ സിത്താർ വായിക്കുകയും ചെയ്യുന്ന മനോഹരമായ വിഡിയോയാണ് പാട്ടിനൊപ്പമുള്ളത്. അഖ്തറിന്റേതാണു വരികൾ.
അവിസ്മരീണയമായ കുറേ മെലഡി ഗാനങ്ങൾ മലയാള സിനിമയിൽ പാടാൻ ഭാഗ്യമുണ്ടായ യുവ ഗായികയാണ് ഗായത്രി. സിനിമ സംഗീതത്തിനപ്പുറം സഞ്ചരിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിൽ പഠനം നടത്തുകയും പ്രാവീണ്യം നേടുകയും ചെയ്തു. ഇന്ത്യയൊട്ടാകെ നിരവധി വേദികളിൽ അവർ സംഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്. ഗായത്രിയുടെ സംഗീത ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പുകളിലൊന്നാണ് ഈ സംഗീത വിഡിയോ. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പങ്കജ് ഉധാസ് ആണ് ഗായത്രിയുടെ സംഗീത ആൽബത്തിന്റെ പ്രകാശന കർമം നിർവ്വഹിച്ചത്.