Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഴ്സലിലെ ആദ്യ ഗാനം നാളെ: ആവേശമുണർത്തി പോസ്റ്റർ‌

mersal-single

തെന്നിന്ത്യ കാത്തിരിക്കുന്ന ആറ്റ്‍ലീ ചിത്രം മേഴ്സലിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. എ.ആർ. റഹ്മാനാണ് സംഗീതം. ആറ്റ്‍ലീ ചിത്രത്തിൽ റഹ്മാൻ ഈണമിട്ട് വിജയ് അഭിനയിക്കുന്ന പാട്ടിനെ വൻ പ്രതീക്ഷയോടെയാണ് ആളുകൾ കാത്തിരിക്കുന്നത്. വൻ ആഘോഷത്തോടെ ഈ മാസം 20നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുക. തെനാണ്ടൽ ഫിലിംസിന്റെ നൂറാമത് ചിത്രം കൂടിയാണിത്. തമിഴിന്റെ പ്രൗ‍ഡഗംഭീരമായ ചരിത്രത്തെയാകും ഗാനത്തിൽ അവതരിപ്പിക്കുന്നതെന്നാണ് പാട്ടിനെ കുറിച്ച് പുറത്തിറങ്ങിയ പോസ്റ്ററിൽ നിന്നു മനസിലാക്കാനാകുന്നത്. ജെല്ലിക്കെട്ട് യോദ്ധാവായും വിജയ് ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

ബോക്സ് ഓഫിസിൽ വന്‍ വിജയം നേടിയ തെറിയ്ക്കു ശേഷം ആറ്റ്ല‍ീ ഒരുക്കുന്ന രണ്ടാം ചിത്രമാണിത്. സമാന്ത, കാജൽ, നിത്യാ മേനോൻ എന്നീ നായികമാരാണു സിനിമയിലുള്ളത്. സത്യരാജ്, കോവൈ സരള, വടിവേലു തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.