Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഹാരിസ് ജയരാജ് സ്പെഷ്യൽ: ആവേശമായി സ്പൈഡറിലെ പാട്ടുകള്‍

spyder-movie-song

തമിഴിലും തെലുങ്കിലുമായെത്തുന്ന എആർ മുരുഗദോസ് ചിത്രം സ്പൈഡറിലെ പാട്ടുകളെല്ലാം തരംഗമാകുകയാണ്. ആവേശമുണർത്തുന്ന താളമാണ് ഓരോ പാട്ടുകൾക്കും. ഹാരിജ് ജയരാജിന്റെ ഹിറ്റുകളുടെ കൂട്ടത്തിലേക്കാണ് ഈ പാട്ടുകളും.

ആകെ അഞ്ചു പാട്ടുകളാണ് ചിത്രത്തിലുള്ളത്. തെലുങ്കിൽ രാമജോഗയ്യ ശാസ്ത്രിയും തമിഴിൽ മദൻ കർക്കിയുമാണ് പാട്ടുകൾ എഴുതിയത്. ഇതിൽ സ്പൈഡർ ഓഫ് മിഷൻ എന്ന തീം സോങിന് വരികൾ ഹാരിസ് ജയരാജിന്റേതാണ്.

നിഖിത ഗാന്ധി, ഹരിചരൺ, ശക്തിശ്രീ ഗോപാലൻ, ബ്രിജേഷ് ത്രിപതി ശാന്തില്യ, ഹരിണി, സുനിത, പ്രവീണ്‍ സൈവി, ക്രിസ്റ്റഫർ സ്റ്റാൻലി, സത്യ പ്രകാശ് എന്നിവരാണ് ഈ പാട്ടുകൾ പാടിയത്. 

മഹേഷ് ബാബു, ഭാരത്, രാകുൽ പ്രീത് സിങ്, എസ്.ജെ.സൂര്യ, പ്രിയദർശിനി പുല്ലിക്കൊണ്ട, ആർജെ ബാലാജി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.