Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചകം തൊട്ട പിള്ളേര്: പറവയിലെ 'പ്യാർ പ്യാർ' വിഡിയോ കാണാം

parava-movie-pyar

പറവ കണ്ടവരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നത് ഈ രണ്ട് പിള്ളേരാണ്. ഇച്ചാപ്പിയും ഹസീബും. പ്രാവിനെ പറത്തി, മീനുകളെ നോക്കി കൺചിമ്മി, സൈക്കിളിൽ അഭ്യാസവുമായി നടക്കുന്ന രണ്ടാള്. ഇവർ രണ്ടാളുടേം അഭിനയത്തിന്റെ നിഷ്കളങ്കതയും ഭംഗിയും പേറുന്ന പറവയിലെ പ്യാർ പ്യാർ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. കണ്ടിരുന്നാലും കേട്ടിരുന്നാലും മതിവരാത്ത പാട്ട്. ഇച്ചാപ്പിയുടെ കുത്തിമറിയലും അവന്റെ ടീച്ചറുടെ നന്മയും അവന്റെ പ്രണയവുമെല്ലാമുള്ള സുന്ദരിപ്പാട്ട്. 

റെക്സ് വിജയനാണ് പറവയുടെ സംഗീതം. വിനായക് ശശികുമാറിന്റെ വരികൾ. റെക്സ് വിജയൻ തന്നെയാണിതു പാടിയതും. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമാണ് പറവ.