Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിന്റെ 'സിഐഎ': ഓഡിയോ ടീസർ പുറത്തിറങ്ങി

dulquer-cia

ദുൽഖർ സൽമാൻ നായകനാകുന്ന സിഐഎ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ഓഡിയോ ടീസർ പുറത്തിറങ്ങി. കണ്ണിൽ കണ്ണിൽ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ ആണു പുറത്തുവന്നത്. ഗോപി സുന്ദർ ഈണമി്ട്ട പാട്ടുകളാണു ചിത്രത്തിലുള്ളത്. വരികൾ റഫീഖ് അഹമ്മദിന്റേതാണ്. ഹരിചരണും സയനോരയും ചേർന്നാണീ ഗാനം പാടിയത്.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  സിഐഎ അഥവാ കോമ്രേഡ് ഇൻ അമേരിക്ക. സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. ഷിബിന്‍ ഫ്രാൻസിസ് ആണു തിരക്കഥയെഴുതുന്നത്. അമൽ നീരദാണു നിർമ്മാണം. 

Your Rating: