Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനും മകനുമായാൽ ഇങ്ങനെയാകണം

jomonte-suvisesham-song-poonkatte

ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലെ പൂങ്കാറ്റേ എന്ന പാട്ട് പുറത്തിറങ്ങി. പാട്ടിന്റെ രംഗങ്ങളിലൂടെ തന്നെയറിയാം എത്രമാത്രം മനോഹരമായ കുടുംബ ചിത്രമാണിതെന്ന്. ആ രംഗങ്ങൾക്ക് വിദ്യാസാഗറിന്റെ ഈണം കൂടിയായപ്പോൾ പാട്ട് ഏറെ പ്രിയപ്പെട്ടതായി. 

സിനിമയുടെ കഥ സത്യൻ അന്തിക്കാട് പറഞ്ഞപ്പോൾ ഇടയ്ക്ക് ദുൽക്കർ ചോദിച്ചു, ആരാണ് ഈ ചിത്രത്തിൽ തന്റെ അച്ഛനായി അഭിനയിക്കുന്നതെന്ന്. മുകേഷ് ആണെന്നു മറുപടി പറഞ്ഞപ്പോൾ ഇനി കഥ കേൾ‌ക്കണ്ട. താൻ ഓകെ ആണെന്ന് പറയുകയായിരുന്നു ദുൽക്കർ. കാരണം കുട്ടിക്കാലം തൊട്ടേ അത്രയേറെ അടുപ്പമുണ്ട് മുകേഷിനോട് ദുൽക്കറിനോട്. ആ സ്നേഹബന്ധം തന്നെയാണ് ചിത്രത്തിലെ ഈ ഗാനത്തെ ഇത്രയേറെ മനോഹരമാക്കിയത്. 

റഫീഖ് അഹമ്മദിന്റെ വരികൾ പാടിയത് ബൽറാം ആണ്. അച്ഛന്റെയും മകന്റെയും സ്നേഹം പോലെ മനസിനോട് ഏറെ ചേർന്നു നിൽക്കുന്ന ഈണം. ഷെഹ്നായിയും പുല്ലാങ്കുഴലും ചേർന്ന ഓർക്കസ്ട്ര പാട്ടിനെ കേൾവി സുന്ദരമാക്കുന്നു. അടുത്തിടെ കേട്ട സുന്ദരമായ ഈണങ്ങളിലൊന്നാക്കി മാറ്റുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.