Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകൻ മിഖാ സിങ് അറസ്റ്റിൽ

Mika Singh

പ്രശസ്ത ഗായകൻ മിഖാ സിങിനെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു.ഏപ്രിൽ 12 ന് നടന്ന ഒരു ഇവന്റിൽ വച്ച് ഒരു ഡോക്ടറെ മർദ്ദിച്ചുവെന്ന കേസിലാണ് അറസ്റ്റ്. മിഖാ സിങിനെ അറസ്റ്റ് ചെയ്ത് ഇന്ദർപുരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഡൽഹിയിൽ നടന്ന മൂന്ന് ദിവസത്തെ കോൺഫറൻസിന്റെ ഭാഗമായി മിഖാ സിങിന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഇതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.

Mika Shingh slaps a fan at DOS Conference 2015

മിഖായുടെ സംഗീത പരിപാടിക്കിടെ സ്ത്രീകൾ നൃത്തം ചെയ്യുന്നതിനിടയിൽ ഡോക്ടർ ഡാൻസ് ചെയ്തതാണ് മിഖാ സിങ്ങിനെ ചൊടിപ്പിച്ചത്. ഡോക്ടറെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെകിടത്തടിക്കുകയായിരുന്നു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മിഖാ സിങ്ങിനെതിരെ കേസെടുത്തിരുന്നു. ഡോക്ടറെ മർദ്ദിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. അന്വേഷണം നടത്തി മിഖാ സിങ്ങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.