Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാന്ന ടാറ്റു നിർമ്മിക്കുന്നു

Rihanna

പച്ച കുത്ത് ഹോളിവുഡ് ലോകത്തെ ഒരു ആചാരം പോലെയാണ്, പച്ച കുത്താത്ത പോപ്പ് ഗായകർ പാശ്ചാത്യ ലോകത്ത് വളരെ ചുരുക്കമാണ്. പച്ച കുത്തലിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പോപ്പ് താരമാണ് റിയാന്ന. പല പല ചിത്രങ്ങളും എഴുത്തുകളും സ്വന്തം അമ്മൂമ്മയുടെ ചിത്രങ്ങളുമൊക്കെയായി നിലവിൽ 21 ടാറ്റുകളാണ് ഈ ബാർബേഡിയൻ പോപ്പ് താരത്തിന്റെ ദേഹത്തുള്ളത്. ടാറ്റുവിനോടുള്ള പ്രേമം മൂത്ത് താരം ടാറ്റു നിർമ്മിക്കുന്ന ബിസിനസ് തുടങ്ങാൻ ഒരുങ്ങുകയാണ് റിയാന്ന.

പ്രശസ്ത ജ്വല്ലറി ഡിസൈനർ ജ്വാകുലിൻ ആയ്ച്ചിയുമായി ചേർന്നാണ് റിയാന്ന ടാറ്റു നിർമ്മിക്കുന്നത്. തുടക്കത്തിൽ ടെമ്പററി ടാറ്റു മാത്രമായിരിക്കും താരത്തിന്റെ പേരിൽ വിൽക്കുക. 27 ഡോളർ മുതലാണ് ടാറ്റുവിന്റെ വില ആരംഭിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള ടാറ്റു ഡിസൈനുകൾ റിയാന്നയുടെ കളക്ഷനിലുണ്ടെന്നും താരവുമായി സഹകരിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നുമാണ് ജ്വാകുലിൻ പറയുന്നത്.

ലോകത്ത് ഏറ്റവും അധികം ഗാനങ്ങൾ വിറ്റതും, ഏറ്റവും അധികം ആരാധകരുള്ളതുമായ ഗായകരിൽ ഒരാളാണ് റിയാന്ന. റിയാന്നയുടെ ഗാനങ്ങളുടെ 15 കോടി കോപ്പികളാണ് ലോകത്താകമാനം വിറ്റു പോയിട്ടുള്ളത്. ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, എട്ട് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, 22 ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ റിയാന്നയെ തേടി എത്തിയിട്ടുണ്ട്. മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ സ്പോട്ടിഫൈ പുറത്തുവിട്ട കണക്കു പ്രകാരം തുടർച്ചയായ മൂന്നാം വർഷവും സ്പോട്ടിഫൈയിൽ ഏറ്റവും അധികം പ്രാവശ്യം തിരഞ്ഞ കലാകാരി റിയാന്ന ആയിരുന്നു. 2012ൽ ഫോബ്സ് മാസിക ലോകത്തെ ഏറ്റവും കരുത്തുറ്റ സെലിബ്രിറ്റിയായും ടൈം മാസിക ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായും റിയാന്നയെ തിരഞ്ഞെടുത്തിട്ടുണ്ട്.