Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേയക്കുട്ടി യേശു ദേവനെ വിളിച്ചു പാടുമ്പോള്‍...

shreya-jayadeep-unnitharangal

ശ്രേയാ ജയദീപ് പാടിയ എല്ലാ പാട്ടുകളും നമ്മുടെ മനസിൽ ഇപ്പോഴുമുണ്ട്. ക്രിസ്മസ് രാവുകളിലേക്കു കണ്ണുനട്ടിരിക്കുമ്പോഴും പെട്ടെന്ന് ഓർമയിലേക്കെത്തുന്ന ഒരു ഗാനവും ശ്രേയയുടേതാണ്. മേലേ മാനത്തെ ഈശോയെ എന്ന പാട്ട്...ഈ ക്രിസ്മസിനും ശ്രേയക്കുട്ടിയുടെ നിരവധി പാട്ടുകളിലുണ്ട്. അതിലൊരെണ്ണമാണ് ഉണ്ണിത്താരങ്ങൾ എന്ന ഗാനം. മാനത്ത് വിരിഞ്ഞൊരു കുഞ്ഞു നക്ഷത്രത്തിന്റെ ചന്തമുള്ള വരികൾ. ആ നക്ഷത്രത്തിന്റെ കണ്ണിലെ വെളിച്ചം പോലെ നിഷ്കളങ്കമായ ഈണവും. കുഞ്ഞു സ്വരത്തിൽ ഭാവാർദ്രമായി ശ്രേയ പാടുകയും ചെയ്തിരിക്കുന്നു.

നിരവധി മ്യൂസിക് ആൽബങ്ങൾ ചെയ്തിട്ടുള്ള  ജോർജ് എബ്രഹാമാണ് ഈ മനോഹര ആൽബത്തിന്റേയും സംഗീത സംവിധാനം. ശ്രേയ പാടുന്നതിന്റെ അവള്‍ക്കു സമ്മാനങ്ങൾ നൽകുന്നതിന്റെയും പിന്നെ ക്രിസ്മസ് നാളുകളുടെ ഭംഗിയുമൊക്കെ കോർത്തിണക്കിയിരിക്കുന്നു വിഡിയോയിൽ. ജോർജ് എബ്രഹാമും വി.സി ജോസഫും ചേർന്നാണു വരികൾ കുറിച്ചത്. സ്മിതയും അമ്പിളിയും ലല്ലുവും ചേർന്നുള്ള ബാക്കിങ് വോക്കലും ക്രിസ്പിനും ജിയോയും ചേർന്നുള്ള ഓർക്കസ്ട്രേഷനും പാട്ടിനെ ലളിത മനോഹരമാക്കി.