ബാബുരാജിനെ നായകനാക്കി നവാഗതനായ ദിലീപ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം വണ്ടർഫുൾ ജേർണിയുടെ ഓഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സംവിധായകൻ മേജർ രവിയാണ് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കിയത്. ബാബുരാജ്, സംവിധായകൻ ദിലീപ് തോമസ്, യുവനടൻ കൈലാഷ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വയലാർ ശരത്ചന്ദ്രവർമ്മ, ചിറ്റൂർ ഗോപി എന്നവരുടെ വരികൾക്ക് എസ് പി വർമ്മയാണ് ഈണം പകർന്നിരിക്കുന്നത്.
ക്രേസി ഗോപാലനിലൂടെ ശ്രദ്ധേയയായ രാധാവർമ്മ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. ബാബുരാജിനേയും, രാധാ വർമ്മയേയും കൂടാതെ കലാഭവൻ മണി, ദേവൻ, തമിഴ്നടൻ ശെന്തിൽ, അനൂപ്, നിയാസ്, സർവജിത്ത്, അബി മാധവ്, ഉദയ്, പ്രദീപ്, അമൻ, മുഹമ്മദ് റോഷൻ, മജീദ്, ശ്രീരാമൻ, ശ്രുതിബാല, ദേവയാനി ശർമ, നിളരാജ്, ലക്ഷ്മി, വീണ, കാവ്യ, ദേവി, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല, ശ്രീലക്ഷ്മിനായർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിക്കിരാജ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എം മുരുഗൻ എഴുതിയിരിക്കുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.