Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ് ഇന്നു മുതൽ

iffk

തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ടു മൂന്നിന് വഴുതക്കാട് ടഗോർ തിയറ്ററിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. ഓൺലൈനായും നേരിട്ടും റജിസ്റ്റർ ചെയ്തവർക്കു ടഗോർ തിയറ്ററിലെ പ്രത്യേക പവിലിയനിൽ നിന്നു പാസ് കൈപ്പറ്റാം.

രാവിലെ ഒൻപതു മുതൽ വൈകിട്ട് ഏഴുവരെയാണു വിതരണം. ഒഴിവുള്ള ഡെലിഗേറ്റ് പാസുകൾക്കായുള്ള റജിസ്ട്രേഷൻ ഏഴു വരെ തുടരുമെന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ടഗോർ തിയറ്ററിൽ നേരിട്ടും https://registration.iffk.in ൽ ഓൺലൈനായും റജിസ്റ്റർ ചെയ്യാം.