Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ.മ.യൗവിലൂടെ വീണ്ടും മലയാളം; ലിജോ ജോസ് പെല്ലിശ്ശേരിക്കു രജതചകോരം

lijo-jose-pellissery ലിജോ ജോസ് പെല്ലിശേരി

തിരുവനന്തപുരം∙ കല കൊണ്ടു കേരളത്തിന്റെ മുറിവുണക്കിയ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിനു വേണ്ടി കൈ നിറയെ വാങ്ങി ലിജോ ജോസ് പെല്ലിശേരി. മികച്ച സംവിധായകനുള്ള രജതചകോരം (5 ലക്ഷം) ‘ഈ.മ.യൗ’ എന്ന  ചിത്രത്തിലൂടെ ലിജോ സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള സുവർണചകോരം (15 ലക്ഷം) ഇറാനിയൻ ചിത്രമായ ‘ദ് ഡാർക്ക് റൂമി’നു ലഭിച്ചു. റൂഹുല്ല ഹിജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം, മകനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയവരെ കണ്ടെത്താൻ മാതാപിതാക്കൾ നടത്തുന്ന ശ്രമമാണ് അവതരിപ്പിച്ചത്.

പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പ്രമേയമാക്കിയ ‘ഈ.മ.യൗ’ ഗോവൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്‌കാരങ്ങൾ നേടിയിരുന്നു. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗവിനു തന്നെയാണ്.