Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് അപേക്ഷാ തീയതി 19 വരെ നീട്ടി

Hajj

കൊണ്ടോട്ടി (മലപ്പുറം) ∙ ഹജ് കമ്മിറ്റി മുഖേന ഹജ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 19 വരെ നീട്ടിയതായി കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു. അവസാന ദിവസം ഇന്നലെ ആയിരുന്നു. 2020 ജനുവരി 31 വരെ കാലാവധിയുള്ള പാസ്പോർട്ട് ആയിരിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നവർ പകർപ്പും രേഖകളും ഹജ് ഹൗസിൽ എത്തിക്കണം. റജിസ്ട്രേഡ് തപാലിലോ സ്പീഡ് പോസ്റ്റിലോ കൊറിയർ മുഖേനയോ അയയ്ക്കാം. വിലാസം: എക്സിക്യൂട്ടീവ് ഓഫിസർ, സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസ്, ഹജ് ഹൗസ്, കാലിക്കറ്റ് എയർപോർട്ട് പിഒ, മലപ്പുറം –673647. 70 വയസ്സ് വിഭാഗത്തിലുള്ളവർ അപേക്ഷയും അസ്സൽ പാസ്പോർട്ടും നേരിട്ട് എത്തിക്കണം. ഹജ് ഹൗസ് ഫോൺ: 0483 2710717.

ഇന്നലെ വൈകുന്നേരം വരെ 41,571 അപേക്ഷകളാണ് കേരളത്തിൽ ലഭിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മിക്ക സംസ്ഥാനങ്ങളിലും അപേക്ഷകർ കുറവാണ്. 2017നു ശേഷം ഹജ് നയത്തിൽ വരുത്തിയ മാറ്റത്തിലൂടെ അഞ്ചാം വർഷ അപേക്ഷകർക്കുള്ള അവസരം നഷ്ടപ്പെട്ടതും ഹജ് യാത്രാനിരക്ക് വർധിച്ചതുമാണ് അപേക്ഷകര്‍ കുറയാനുള്ള പ്രധാന കാരണങ്ങളായി പറയുന്നത്.