Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് അപേക്ഷ: അവസാന തീയതി ഇന്ന്

haj-special

കൊണ്ടോട്ടി (മലപ്പുറം) ∙ ഹജ് കമ്മിറ്റി മുഖേന ഹജ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഇന്നു വൈകിട്ട് 5ന് അവസാനിക്കും. കേരളത്തിൽ ഇന്നലെ വൈകിട്ടു വരെ 42,079 അപേക്ഷകൾ ലഭിച്ചു. 70 വയസ്സ് വിഭാഗത്തിൽ 1,177 അപേക്ഷകളും 45 വയസ്സിനു മുകളിലുള്ള സ്ത്രീ വിഭാഗത്തിൽ 1,993 അപേക്ഷകളും ജനറൽ വിഭാഗത്തിൽ 38,909 അപേക്ഷകളുമാണു ലഭിച്ചത്. ഇന്നലെ വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ചു സ്വീകാര്യമായവയ്ക്കു കവർ നമ്പർ എസ്എംഎസ് ആയോ തപാൽ മുഖേനയോ അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

ഹജ് കമ്മിറ്റികളുടെ വെബ്സൈറ്റിൽനിന്ന് പാസ്പോർട്ട് നമ്പർ ഉപയോഗിച്ചും കവർ നമ്പർ അറിയാം. നമ്പർ ലഭിക്കാത്തവർ 22നു വൈകിട്ട് 5നു മുൻപായി രേഖകളുമായി കരിപ്പൂരിലെ ഹജ് കമ്മിറ്റി ഓഫിസിൽ നേരിട്ട് എത്തണം. ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ലെന്നു സെക്രട്ടറി അറിയിച്ചു. ഫോൺ: ഹജ് ഹൗസ് –0483 –2710717.