Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം

woman-empowerment

നിക്ഷേപങ്ങൾക്കു ലിംഗഭേദമില്ല; സ്ത്രീ എന്ന നിലയ്ക്ക്, പുരുഷന്മാരെക്കാൾ നിങ്ങൾക്കു കൂടുതൽ നിക്ഷേപ വെല്ലുവിളികൾ ഉണ്ടായേക്കാം, ചിലപ്പോൾ നിങ്ങൾക്കു പരിപൂർണമായ ഒരു തൊഴിൽ ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം, ഒട്ടും തന്നെ വരുമാനം ഇല്ലാത്ത വർഷങ്ങൾ തന്നേക്കാം. ഒന്നുകൂടിയുണ്ട്: സ്ത്രീകൾക്കാണ് ആയുർദൈർഘ്യം കൂടുതൽ!

നിങ്ങളുടെ കുടുംബത്തിന്റെ വരവു ചെലവു കണക്കുകൾ ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകുന്നതിൽ അല്ലെങ്കിൽ നിങ്ങളുടെ കമ്പനിയുടെ ട്രഷറി നിയന്ത്രിക്കുന്നതിൽ നിങ്ങൾ വിദഗ്ധയാണെങ്കിലും, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന കുറച്ചു ലളിതമായ നടപടികൾ കൂടി ശ്രദ്ധിക്കണം.

1. സമ്പാദ്യം നിശ്ചലമായി കിടക്കാൻ അനുവദിക്കാതിരിക്കുക

പിന്നീട് ഉപയോഗിച്ചേക്കാവുന്നതോ അല്ലെങ്കിൽ ഉപയോഗിക്കേണ്ടി വരുമോ എന്ന് ഉറപ്പില്ലാത്തതോ ആയ കുറച്ചു പണം നിങ്ങൾക്ക് ഉണ്ടാകുമ്പോൾ, അവ നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ നിശ്ചലമായി കിടക്കാൻ അനുവദിക്കരുത്. സേവിങ്സ് ബാങ്കിനേക്കാൾ മെച്ചപ്പെട്ട വരവ് ഉണ്ടാക്കുകയും ഏതു സമയവും പണം പിൻവലിക്കാൻ സാധ്യമാകുന്നതുമായ ലളിതവും ഫലപ്രദവുമായ ഒരു ടൂൾ ആയ ‘ലിക്വിഡ് മ്യൂച്വൽ ഫണ്ട്’ ഉപയോഗിക്കണം.

2. ടാക്സ് ലാഭിക്കൽ

നിങ്ങൾ വരുമാനം ഉള്ളവരോ അല്ലെങ്കിൽ മറ്റു വരുമാന സ്രോതസ്സുകൾ ഉള്ളവരോ ആണെങ്കിൽ, നിങ്ങൾ നികുതി അടയ്ക്കും. എന്നാൽ ഒരുപാട് ടാക്സ് അടയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. വിവേകത്തോടെ നിക്ഷേപിക്കുക. ഇൻകം ടാക്സ് ആക്ടിനു കീഴിൽ ലഭ്യമായ ടാക്സ് കിഴിവ് പരമാവധി ലഭിക്കുന്നതിനായി പ്രൊവിഡന്റ് ഫണ്ട്, NSC കൂടാതെ ടാക്സ്-സേവിങ്സ് മ്യൂച്വൽ ഫണ്ടുകൾ എന്നിവ സംയുക്തമായി ഉപയോഗിക്കുക.

3. സ്വർണം വച്ചുകൊള്ളൂ, ആഭരണമായല്ല

ആഭരണ വ്യാപാരികളിൽനിന്നു ഭംഗിയുള്ള ആഭരണങ്ങൾ വാങ്ങൂ പക്ഷേ, ഒന്നു നിൽക്കുക. അവർ വാഗ്ദാനം ചെയ്യുന്ന, വ്യവസ്ഥകളില്ലാത്ത ‘സേവിങ്സ്’ സ്കീമുകളിൽ വീഴാതിരിക്കുക. നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഗോൾഡ് ഇടിഎഫുകളോ അല്ലെങ്കിൽ ഗോൾഡ് ഫണ്ടുകളോ തിരഞ്ഞെടുക്കുക.

ഇതു സുരക്ഷിതം, വ്യവസ്ഥാതീതം, പാഴാക്കലും മറ്റ് ചെലവുകളും ഇല്ലാത്തതും മാത്രമല്ല, നിങ്ങളുടെ ലക്ഷ്യങ്ങൾക്കോ (പിന്നീട് സ്വർണം വാങ്ങുവാൻ പോലും) അല്ലെങ്കിൽ നിങ്ങളുടെ കുട്ടികളുടെ ഭാവിയിലേക്കോ ആവശ്യമായ പണവും (അപ്പോൾ നിലനിൽക്കുന്ന മാർക്കറ്റ് മൂല്യത്തിൽ) നൽകുന്നു. ടാക്സിൽ ഇതു വളരെയധികം ഫലപ്രദവുമാണ്.

4. നിങ്ങളുടെ ജീവിതം ഇൻഷുർ ചെയ്യൂ

നിങ്ങളുടെ കുടുംബത്തിന്റെ നന്മയ്ക്കായി നിങ്ങളുടെ ജീവിതം ഇൻഷുർ ചെയ്യുക. നിങ്ങൾക്കു മനസ്സിലാകാത്ത പ്രോഡക്ടുകൾ എടുക്കാതിരിക്കുക. ഒരു ലളിതമായ കാലവധിയിലുള്ളവ സുലഭവും ഫലപ്രദവുമാണ്. നിങ്ങൾ ഒരു ലോൺ എടുക്കുമ്പോൾ, നിങ്ങളുടെ പേരിലുള്ള എന്തെങ്കിലും ബാധ്യതകളായ ഹോം ലോൺ, നിങ്ങളുടെ അഭാവത്തിൽ ഉണ്ടായേക്കാവുന്ന വരുമാന നഷ്ടം കൂടാതെ നിങ്ങളുടെ കുട്ടികൾക്കായി നിങ്ങൾ ആഗ്രഹിച്ചിരിക്കാവുന്ന എന്തെങ്കിലും കാര്യങ്ങൾ എന്നിവയെല്ലാം നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങളുടെ ഭർത്താവിന് കുടുംബത്തിനായി ഇൻഷുറൻസ് കവർ ഉണ്ടോ ഇല്ലയോ എന്നത് കണക്കിലെടുക്കാതെ നിങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്കായി മെഡിക്കൽ ഇൻഷുറൻസ് എടുക്കുക.

5. ചെറിയ ശേഖരങ്ങൾ മതിയാകും

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ പ്ലാൻ അഥവ SIP എന്നതു നിരന്തരമായി ചെറിയ തുകകൾ നിക്ഷേപിക്കുന്നതാണ്. കുറഞ്ഞ വരുമാനത്താൽ പിന്തിരിപ്പിക്കപ്പെടുവാൻ നിങ്ങളെ അനുവദിക്കരുത്. ഒരു മാസം നിങ്ങൾക്കു വെറും 1000 രൂപ ചെലവാക്കാൻ ഉണ്ടെങ്കിൽ, ഒരു മ്യൂച്വൽ ഫണ്ടിൽ SIP ആരംഭിക്കുക.

ബാങ്കിന്റെ റക്കറിങ് ഡിപ്പോസിറ്റിനേക്കാൾ കൂടുതൽ വരവ് നിങ്ങൾക്കു നൽകാൻ അതിനു സാധിക്കും. മനസ്സിൽ ഒരു ലക്ഷ്യത്തോടെ നിക്ഷേപിക്കൂ, അപ്പോൾ നിങ്ങൾക്കു കാലയളവും ലക്ഷ്യം വയ്ക്കുന്ന തുകയും ചിട്ടപ്പെടുത്തുവാൻ സാധിക്കും.

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് സാധ്യതകൾക്ക് അധീനമാണ്. നിക്ഷേപം നടത്തുന്നതിനു മുൻപ് സ്കീമിന്റെ വിശദവിവരങ്ങളും മറ്റു ബന്ധപ്പെട്ട രേഖകളും ശ്രദ്ധിച്ചു വായിക്കുകയും വേണം.

(വിവരങ്ങൾക്കു കടപ്പാട്: ഫണ്ട്സ് ഇന്ത്യ)

related stories